കസ്റ്റഡിയില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നു; മക്കളെ കാണണം; സ്വപ്ന എൻ ഐ എ കോടതിയിൽ

കസ്റ്റഡിയില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നുവെന്ന് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്ത്കേസ് പ്രതി സ്വപ്ന സുരേഷ് എന്‍ഐഎ കോടതിയില്‍ പറഞ്ഞു . സ്വപ്നയ്ക്ക് ജയിലില്‍ കുട്ടികളെ കാണാനുള്ള അനുമതി കോടതി കൊടുക്കുകയും ചെയ്തു . എന്‍ഐഎ ഓഫീസില്‍ വച്ചുള്ള കസ്റ്റംസ് ചോദ്യം ചെയ്യലിനിടയില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടതായി സ്വപ്ന കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിനെയും സന്ദീപിനെയും കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 21 വരെയായിരുന്നു റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്ബോള്‍ എന്‍.ഐ.എക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരാകുകയും ചെയ്യും . എഎസ്ജിയുടെ സമയം പരിഗണിച്ച് ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തിയിരുന്നു .
https://www.facebook.com/Malayalivartha

























