തിരുവനന്തപുരം എറണാകുളം ജില്ലകളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്; സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയുമാണ് ഇരു ജില്ലകളിലും കൂടുതൽ

തിരുവനന്തപുരം എറണാകുളം ജില്ലകളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയുമാണ് ഇരു ജില്ലകളിലും കൂടുതൽ. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. കണ്ടെയ്ൻമെൻ്റ് സോണുകളിൽ ജില്ല ഭരണകൂടും നിരീക്ഷണം ശക്തമാക്കി.പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കൊവിഡ് രോഗവ്യാപനം ഉള്ളത്.
ഈ മാസം പതിനഞ്ചാം തീയതി കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി മാറ്റിയിരുന്നു. എറണാകുളം ജില്ലയിലും സമാനമായ സാഹചര്യം തുടരുകയാണ്. ചെല്ലാനം ക്ലസ്റ്ററില്‍ സ്ഥിതി നിയന്ത്രണവിധേയമാകുമ്പോള്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലകളില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണുള്ളത്
തിരുവന്തപുരം 167, കൊല്ലം 133, കാസർഗോഡ് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, പത്തനംതിട്ട 23, ആലപ്പുഴ 44, കോട്ടയം 50, ഇടുക്കി 29, തൃശ്ശൂർ 33, വയനാട് 15, കണ്ണൂർ 18 ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
https://www.facebook.com/Malayalivartha

























