കൊവിഡ് പരിശോധന വർധിപ്പിച്ചു; ഒമ്ബത് സര്‍ക്കാര്‍ ലാബുകള്‍ക്കുകൂടി അനുമതി നല്കി

സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമ്ബത് സര്‍ക്കാര്‍ ലാബുകള്‍ക്കുകൂടി അനുമതി നല്കി. പ്രതിദിന കൊവിഡ് പരിശോധനകളില്‍ കേരളം രാജ്യത്ത് മൂന്നാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 3,38,038 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 9,185 സാമ്ബിളുരളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1,09,635 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ 1,05,433 സാമ്ബിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഉടനെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ഈ ആഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ താരതമ്യേന കുറവാണ്. രോഗമുക്തിയും നല്ലനിലയ്ക്കാണ് ഉള്ളത്.
ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ആവശ്യമില്ലെന്നാണ് അറിയിച്ചത്. നിലവിലെ ക്ലസ്റ്റര്‍ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടിക്കാട്ടി. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ ഉടന്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. എന്നാല്‍ അത്തരമൊരു ഘട്ടം ഉണ്ടായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























