സംസ്ഥാനത്ത് ആദ്യമായി എന്‍ജിനീയറിങ് മേഖലയില്‍ മൂന്ന് സ്വാശ്രയ കോളജുകള്‍ക്ക് സ്വയംഭരണ പദവി... കോളജുകള്‍ക്ക് സ്വന്തം നിലയില്‍ പാഠ്യപദ്ധതി തയ്യാറാക്കാനും പരീക്ഷ നടത്താനും വിദ്യാര്‍ഥി പ്രവേശനത്തിനും ഉള്‍പ്പെടെയുള്ള അധികാരങ്ങളാണ് മൂന്ന് കോളജുകള്‍ക്കും ലഭിക്കുക

സംസ്ഥാനത്ത് ആദ്യമായി എന്‍ജിനീയറിങ് മേഖലയില്‍ മൂന്ന് സ്വാശ്രയ കോളജുകള്‍ക്ക് സ്വയംഭരണ പദവി. സാങ്കേതിക സര്‍വകലാശാലക്ക് കീഴിലുള്ള കോട്ടയം സെയിന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്, കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് എന്നിവക്കാണ് സ്വയംഭരണ പദവി ലഭിച്ചത്.
കോളജുകള്‍ക്ക് സ്വന്തം നിലയില്‍ പാഠ്യപദ്ധതി തയാറാക്കാനും പരീക്ഷ നടത്താനും വിദ്യാര്‍ഥി പ്രവേശനത്തിനും ഉള്‍പ്പെടെയുള്ള അധികാരങ്ങളാണ് മൂന്ന് കോളജുകള്‍ക്കും ലഭിക്കുക. 10 വര്‍ഷത്തേക്കാണ് പദവി. സ്വയംഭരണ പദവി ലഭിച്ചെങ്കിലും എന്‍ജിനീയറിങ് സീറ്റുകളിലേക്ക് പ്രവേശനപരീക്ഷ കമീഷണറുടെ അലോട്ട്മന്റെ് പ്രകാരം തന്നെയാകും മെറിറ്റ് സീറ്റുകളിലെ പ്രവേശനമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ എയ്ഡഡ് മേഖലയിലെ 18ഉം സര്‍ക്കാര്‍മേഖലയിലെ ഒന്നും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്ക് മാത്രമാണ് സ്വയംഭരണ പദവിയുള്ളത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് 19 കോളജുകള്‍ക്കും പദവി ലഭിച്ചത്.
സ്വയംഭരണപദവി ലഭിച്ച മൂന്ന് കോളജുകളിലും വരുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനമിറക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സാങ്കേതിക സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. മൂന്ന് കോളജുകളിലും ഗവേണിങ് ബോഡി, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവ രൂപവത്കരിക്കണം. പരീക്ഷകണ്‍ട്രോളറെ നിയോഗിക്കുകയും വേണം.
"
https://www.facebook.com/Malayalivartha

























