Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

മോളെ സ്വപ്‌നേ സബാഷ്... അന്വേഷണ സംഘത്തിന് മുമ്പില്‍ ചോദ്യം ചെയ്യാന്‍ എം. ശിവശങ്കര്‍ ഹാജരാകുന്ന ചടങ്ങ് ഇനിയും എത്രനാള്‍; മുന്‍ കൂര്‍ ജാമ്യത്തിന് എന്‍ഐഎ കോടതിയെ സമീപിച്ചാലും രക്ഷയില്ലെന്ന് നിയമോപദേശം; ശിവശങ്കറിനെ വരിഞ്ഞ് മുറുക്കി എന്‍ഐഎ

25 JULY 2020 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

പണ്ടത്തെ മമ്മൂട്ടിയുടെ സിബിഐ ഡയറിക്കുറിപ്പിന് ശേഷം മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാണുന്ന ഒന്നാണ് എന്‍ഐഎയുടെ സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷണം. ഒരു തുമ്പും കിട്ടാതെ സ്വപ്നയും കൂട്ടരും പുഷ്പം പോലെ രക്ഷപ്പെടും എന്ന് തോന്നിപ്പിച്ച കേസില്‍ എത്ര തവണയാ എന്‍ഐഎ ട്വിസ്റ്റ് ഉണ്ടാക്കിയത്. അവസാനത്തെ ട്വിസ്റ്റാണ് സര്‍ക്കാരിന്റെ സസ്‌പെന്‍ഷനിലായ സെക്രട്ടറി എം ശിവശങ്കരന്‍.

ഒരു തവണ കസ്റ്റംസും മറ്റൊരു തവണ എന്‍ഐഎയും നടത്തിയ മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷം നിര്‍ണായകമായിരിക്കുകയാണ് തിങ്കളാഴ്ചത്തെ ചോദ്യംചെയ്യല്‍. കേസന്വേഷിക്കുന്ന കസ്റ്റംസും എന്‍.ഐ.എ.യും അദ്ദേഹത്തെ ഇതുവരെ 14 മണിക്കൂറാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച കൊച്ചിയില്‍ എത്തണമെന്ന നോട്ടീസും നല്‍കിയാണ് വ്യാഴാഴ്ച രാത്രി ചോദ്യംചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയച്ചത്.

കേസുമായി ബന്ധപ്പെട്ട ചിലരുടെ ചിത്രങ്ങള്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ കാണിച്ചപ്പോള്‍ അവരെ അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

സ്വപ്നയും സരിത്തുമായും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി ശിവശങ്കര്‍ സമ്മതിക്കുന്നുണ്ട്. തന്റെ സൗഹൃദം അവര്‍ ദുരുപയോഗം ചെയ്‌തെന്നും അതിനപ്പുറത്തേക്ക് ഒരു ബന്ധമില്ലെന്നുമാണ് കഴിഞ്ഞദിവസവും അദ്ദേഹം അന്വേഷണ സംഘത്തോടു പറഞ്ഞത്. മറ്റു പ്രതികളായ സന്ദീപ്, റമീസ്, ജലാല്‍ എന്നിവരുമായി യാതൊരു സൗഹൃദമോ ബന്ധമോ പുലര്‍ത്തേണ്ട ആവശ്യം ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശിവശങ്കറിനില്ല. ഇവരുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന് തെളിവുമായിട്ടാണ് ഇനി എന്‍.ഐ.എ. എത്തുന്നതെങ്കില്‍ കുരുക്ക് മുറുകും.

സരിത്തിന്റെ മൊഴികള്‍ ശിവശങ്കറിന് എതിരാണ്. അദ്ദേഹത്തെ കാണാന്‍ മറ്റു പ്രതികള്‍ക്കൊപ്പം സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിയിട്ടുണ്ടെന്ന് സരിത്ത് കസ്റ്റംസിനോട് പറഞ്ഞിരുന്നു. ഇതിനിടെ, ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയിരുന്നു. ഈ ഘട്ടത്തില്‍ അത് പ്രതികൂലമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തിന് ശ്രമിച്ചില്ല.

അതേ സമയം ഇനി രണ്ട് വഴികളാണ് ശിവശങ്കരന്റെ മുന്നിലുള്ളത്. ഒന്ന് മുന്‍കൂര്‍ ജാമ്യത്തിന് ഇന്ന് എന്‍.ഐ.എ കോടതിയെ സമീപിക്കാം. എന്നാല്‍ അത് അറസ്റ്റിന് തടസമാകില്ല. മറ്റൊന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ ചോദ്യം ചെയ്യലിന് ഹാജരാകാം. രണ്ടായാലും വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം. ഇതാണ് ശിവശങ്കറിനെ കുഴയ്ക്കുന്നത്.

തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിലെത്താന്‍ എന്‍.ഐ.എ നോട്ടീസ് നല്‍കിയതോടെ, ഭീകര ബന്ധം സംശയിക്കുന്ന നയതന്ത്ര ചാനല്‍ കള്ളക്കടത്തു കേസില്‍ ശിവശങ്കറിന്റെ അറസ്റ്റിന് സാദ്ധ്യതയേറി. ശിവശങ്കറിനുമേല്‍ ഗൂഢാലോചനക്കുറ്റം ചുമത്താനാണ് എന്‍.ഐ.എയുടെ നീക്കം. കൊച്ചിയിലെ ചോദ്യം ചെയ്യലിനൊടുവിലായിരിക്കും അന്തിമ തീരുമാനം.

സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുമായി സൗഹൃദമുണ്ടെങ്കിലും സ്വര്‍ണക്കടത്തുകാരാണെന്ന് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ എന്‍.ഐ.എയോടും ആവര്‍ത്തിച്ചത്. എന്നാല്‍ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്ത ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശിവശങ്കറെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയതോടെ ഉത്തരം മുട്ടി. ഗൂഢാലോചനയിലെ പങ്ക് നിഷേധിക്കാനോ സമ്മതിക്കാനോ ശിവശങ്കര്‍ തുനിഞ്ഞില്ല.

സ്വപ്‌നയും സന്ദീപും ഒരുമിച്ച് ഒളിവില്‍ പോകുന്ന വിവരം ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. സരിത്താണ് സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ ബന്ധവും ഇടപെടലുകളും വെളിപ്പെടുത്തിയത്. യു.എ.പി.എ ചുമത്തിയതിനാല്‍ എത്ര മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും അറസ്റ്റിന് സര്‍ക്കാരിന്റെ അനുമതി തേടേണ്ടതില്ല. അങ്ങനെ സ്വപ്ന കാരണം വല്ലാതെ ബുദ്ധിമുട്ടുകയാണ് ശിവശങ്കര്‍ എന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (1 hour ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (1 hour ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (1 hour ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (1 hour ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (1 hour ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (2 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (2 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (2 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (2 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (2 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (10 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (10 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

Malayali Vartha Recommends