സകലരും പെട്ടു... ജാമ്യാപേക്ഷയുമായി സ്വപ്ന സുരേഷ് എന്‍ഐഐ കോടതിയില്‍ അപേക്ഷ നല്‍കിയതോടെ അന്വേഷണം പുതിയ ദിശയിലാക്കി എന്‍ഐഎ; ബുധനാഴ്ച ജാമ്യേപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് അന്വേഷണം ശക്തമാക്കി; സ്വപ്നയുടെ രണ്ടാഗ്രഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കോടതി നിര്‍ദേശം

സ്വപ്ന സുരേഷ് ജാമ്യത്തിനായി നീക്കം നടക്കുന്നതിനിടെ അന്വേഷണം ശക്തമാക്കി എന്‍ഐഎ. കേസില്‍ നിരപരാധിയാണെന്നും യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വിശദമായ വാദത്തിന് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സ്വപ്നയും സന്ദീപും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് നേരത്തെ എന്‍.ഐ.എ ഡിവൈ.എസ്പി സി. രാധാകൃഷ്ണപിള്ള നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യം നല്‍കിയാല്‍ പ്രതികള്‍ ഒളിവില്‍പോകുമെന്നും ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്‌ബോള്‍ എന്‍.ഐ.എയ്ക്കു വേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്നാണ് സൂചന.
കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കോടതിയില്‍ എത്തിച്ചപ്പോള്‍ രണ്ടാഗ്രഹങ്ങളാണ് സ്വപ്ന കോടതിയ്ക്ക് മുന്നാകെ വച്ചത്. മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും ചികിത്സ വേണമെന്നും പൊട്ടിക്കരച്ചിലിനിടെ സ്വപ്ന പറഞ്ഞു. ഭര്‍ത്താവിനെയും മകളെയും കാണണമെന്നാണ് മറ്റൊരാഗ്രഹം. ഈ രണ്ട് ആഗ്രഹങ്ങളും നടത്താന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസ് പാതിവഴിയില്‍ എത്തിനില്‍ക്കെ, എന്‍.ഐ.എ അന്വേഷണം പുതിയ ദിശയിലാക്കി. പ്രധാന പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് എന്‍.ഐ.എ അന്വേഷണരീതി മാറ്റിയത്.
ഇന്ത്യയു.എ.ഇ സൗഹൃദം തകര്‍ക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സ്വര്‍ണം എത്തിച്ചത് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായിരുന്നെന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കത്തില്‍ എന്‍.ഐ.എയുടെ കണ്ടെത്തല്‍. പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കാനും നീക്കമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.എസ്.പി സി. രാധാകൃഷ്ണ പിള്ള കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് അന്വേഷണരീതിയിലെ മാറ്റങ്ങളെക്കുറിച്ച് സൂചനയുള്ളത്. സ്വപ്നയെയും സന്ദീപിനെയും വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ ആറുപേജുള്ള അപേക്ഷയില്‍ സ്വര്‍ണക്കടത്തിന് നയതന്ത്ര ചാനല്‍ തെരഞ്ഞെടുത്തത് രാജ്യത്തിന്റെ സാമ്ബത്തികാടിത്തറയും സാമ്ബത്തിക സുരക്ഷയും നശിപ്പിക്കുന്നതിനൊപ്പം യു.എ.ഇയുമായുള്ള നയതന്ത്ര ഇടപെടല്‍ തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് ആരോപിക്കുന്നത്.
ഇത് രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള പണസ്രോതസ്സ് ആയേക്കാമെന്നാണ് പറയുന്നത്. നയതന്ത്രബന്ധം തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിലേക്കുവരെ എത്തും. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയടക്കം അന്വേഷണപരിധിയില്‍ കൊണ്ടുവരാന്‍ കഴിയും.
ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍ അടക്കമുള്ളവരിലേക്ക് അന്വേഷണം നീങ്ങിയിരിക്കുന്നത്. നയതന്ത്ര കാര്യാലയത്തിലെ പ്രതിനിധിയെ യു.എ.ഇ തിരിച്ചുവിളിച്ചതും അന്വേഷണം ഈ ദിശയില്‍ കൊണ്ടുപോകുന്നതിനുള്ള ആയുധമാക്കിയിരിക്കുകയാണ് എന്‍.ഐ.എ. കേവലം സ്വര്‍ണക്കടത്തുകാരില്‍ മാത്രം ഈ അന്വേഷണം അവസാനിക്കില്ലെന്ന സൂചനയാണ് സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം ആവശ്യപ്പെട്ടത്.
സ്വര്‍ണക്കടത്തുകാര്‍, ഇവര്‍ക്ക് ഒത്താശ ചെയ്തവര്‍, കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, സഹായം ചെയ്ത രാഷ്ട്രീയക്കാര്‍ എന്നീ കൂടുതല്‍ തലങ്ങളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇതോടെ സ്വപ്ന കാരണം എല്ലാവരും കുടുക്കിലായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























