കേരളത്തിൽ സമ്പൂര്‍ണ്ണ ലോക്ഡൌണ് ഉടനില്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍; മേഖലകൾ തിരിച്ച് നിയന്ത്രണമേർപ്പെടുത്താൻ സാധ്യത

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും സമ്പൂര്‍ണ്ണ ലോക്ഡൌണ് താത്കാലികമായി ഒഴിവാക്കിയതോടെ രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സർക്കാർ.
കണ്ടെയ്ന്മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
സമ്പൂർണ അടച്ചുപൂട്ടലിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നെങ്കിലും സർവകക്ഷിയോഗത്തിലും വിദഗ്ധ സമിതിയിലും ഭിന്നാഭിപ്രായം ഉടലെടുത്ത സാഹചര്യത്തിൽ പെട്ടന്നൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം.
കോവിഡ് വ്യാപനം നിയന്ത്രണാതീതമായാൽ മേഖല തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള വിദഗ്ധ നിർദേശവും സർക്കാർ പരിഗണനയിലുണ്ട്. കേരളത്തെ വിവിധ മേഖലകളായി തിരിച്ച്, ഓരോ മേഖലയും കൃത്യം ദിവസം കണക്കാക്കി അടച്ചുപൂട്ടുക എന്നതാണ് നിർദേശം. ഈ മേഖലയിൽ നിന്ന് പുറത്തേക്കോ, അകത്തേയ്ക്കോ പ്രവേശനമുണ്ടാകില്ല. നിശ്ചിത ദിവസത്തേക്ക് മാത്രമായിരിക്കും ഇത്. മേഖലകൾ തിരിച്ച് കർശന നിയന്ത്രണമായിരിക്കും ഏർപ്പെടുത്തുക.
അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നിലവിലെ രോഗ വ്യാപനം ഇതിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും കാണുന്നത്.ചുരുക്കത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാതെ രോഗബാധ വര്‍ധിച്ചാല്‍ സംസ്ഥാനം വീണ്ടും അടച്ചിടുമെന്ന് വ്യക്തം.
https://www.facebook.com/Malayalivartha

























