കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു... അലമുറയിട്ട് കരഞ്ഞ് അച്ഛനുമമ്മയും... പേടിച്ച് പിന്മാറി നാട്ടുകാര്‍ പിന്നീട് സംഭവിച്ചത്...

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു; രക്ഷകനായത് അയല്‍വാസി. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയല്‍വാസിയായ ജിനില്‍ മാത്യു നിരീക്ഷണത്തില്‍ പ്രവേശിച്ചു.
പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്‍ കര്ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്. വീട്ടുകാര്‍ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് പോസിറ്റീവായത്. ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ എന്നിവര്‍ 16ന് ആണ് വട്ടക്കയത്തെ വീട്ടില്‍ എത്തുന്നത്. അന്നു മുതല്‍ ക്വാറന്റീനില്‍ ആയിരുന്നു
അതെ സമയം കാഞ്ഞങ്ങാട് ഹോട്ടലിന്റെ ഗേറ്റ് പൂട്ടി ജീവനക്കാരന് പോയതിനാല്‍ നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായ യുവാവിന് ആംബുലന്‍സില്‍ കയറാന്‍ ഗേറ്റ് ചാടിക്കടക്കേണ്ടിവന്നു. ഇതിനിടെ വീണ് യുവാവിനു നേരിയ പരുക്കും പറ്റി. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ സ്വകാര്യ ഹോട്ടലിനു മുന്പിലാണു സംഭവം. ഈ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു യുവാവ്.
കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനാല്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സുകള്‍ നിര്‍ത്താതെ ഓട്ടത്തിലാണ്. രാത്രി എട്ടിനാണു യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് എത്തിയത്. ഈ സമയം ഹോട്ടല്‍ ജീവനക്കാരന് പ്രധാന ഗേറ്റ് പൂട്ടി പോയിരുന്നു. പുറത്തിറങ്ങാന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. തുടര്‍ന്നാണ് ഗേറ്റ് ചാടി ആംബുലന്‍സിന് അരികിലെത്താന്‍ ശ്രമിച്ചത്. കോവിഡ് പോസിറ്റീവായതിനാല്‍ ഇദ്ദേഹത്തെ സഹായിക്കാനും ആര്‍ക്കും കഴിഞ്ഞില്ല
"
https://www.facebook.com/Malayalivartha

























