അതിഥിത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 920 ചാക്ക് അരി കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസില്‍ കെട്ടിക്കിടക്കുന്നു

ലോക്ഡൗണ്‍ കാലത്ത് പഞ്ചായത്തില്‍ താമസിച്ചിരുന്ന ആയിരത്തോളം അതിഥിത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 920 ചാക്ക് അരി കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസില്‍ കെട്ടിക്കിടക്കുന്നു. അരി് മിനി സിവില്സ്റ്റേഷന് കെട്ടിടത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
നിലവില്‍ നൂറോളം തൊഴിലാളികള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും ഇതുവരെ അരി വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ ഒന്നരമാസത്തോളമായി പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്ന മിനിസിവില്‍ സ്റ്റേഷന് കെട്ടിടത്തില്‍ കെട്ടിക്കിടക്കുകയാണ് ഇവ. പഞ്ചായത്ത് സെക്രട്ടറി മാറിയതാണ് അരി വിതരണത്തിന് തടസ്സമായതെന്ന് ഭരണപക്ഷം പറയുന്നു.
ഒരാള്‍ക്ക് 10 കിലോ അരിയും ഒന്നേകാല്‍ കിലോ കടലയുമാണ് എത്തിച്ചത്. ലോക്ഡൗണില്‍ ഇളവ് വന്നതോടെ ഭൂരിഭാഗം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. പഞ്ചായത്തിലെ അതിഥിത്തൊഴിലാളികളില്‍ ഭൂരിഭാഗവും പോയശേഷമാണ് അരി എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് അരിവിതരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് ലഭിക്കാത്തതാണ് വൈകാന്‍ കാരണം.
നിലവില്‍ പഞ്ചായത്തില്‍ താമസിക്കുന്ന നൂറോളം അതിഥിത്തൊഴിലാളികള്‍ക്ക് അരി ഉടന്‍ വിതരണം ചെയ്യും. ബാക്കിയുള്ള അരി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ക്ക് നല്‍കാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെന്നും പ്രസിഡന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha

























