സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി 40 ആണ് മരിച്ചത്. തിരുപ്പൂരിൽ നിന്നും മകനൊപ്പം പയ്യലൂരിലെ വീട്ടിലെത്തി ക്വാറന്റീനിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ച പയ്യലൂർ ഗ്രാമത്തിൽ കെ.പി.സുരേന്ദ്രന്റെ ഭാര്യ അഞ്ജലി (40) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ വീണു അവശ നിലയിലായ ഇവരെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിക്കുന്നത്. കടുത്ത പ്രമേഹമുണ്ടായിരുന്ന വീട്ടമ്മ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച്ച ഇവരുടെ ക്വാന്റീൻ ദിനങ്ങൾ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ 6 പേർ ക്വാറന്റീനിലാണ്. മക്കൾ ആനന്ദ്, അവിനാശ്
https://www.facebook.com/Malayalivartha

























