നായാട്ടു സംഘത്തില്‍ പെട്ട രണ്ടു പേര് നാടന്‍ തോക്കുകളുമായി അറസ്റ്റില്‍

കാസര്‍കോഡ് കാഞ്ഞങ്ങാട് രണ്ടു പേരെ നാടന്‍ തോക്കുകളുമായി പൊലീസ് അറസ്റ്റ് ചെയ്തു.
പുളിയനടുക്കം അരയങ്ങാനത്തെ കുഞ്ഞിരാമന് (72), തോട്ടിനാട്ട് സ്വദേശി രാജന് (50) എന്നിവരാണ് അറസ്റ്റിലായത്.
കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും മടിക്കൈ പഞ്ചായത്തിന്റെ അതിര്‍ത്തിയായ പുളിയനടുക്കത്തു നിന്നാണ് ഇന്നലെ രാവിലെ 11.30-ന് നായാട്ടു സംഘത്തില്‍ പെട്ട ഇവരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടെ ഉണ്ടായിരുന്ന ഒരാള്‍ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























