പിണറായിയുടെ ആ മറുപടി ... പിണറായിയുടെ ആ ഇടിവെട്ടിയ വീട്ടില്‍ എന്‍ ഐ എ... ഇനിയാണ് കളി

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പഴമൊഴി ഇവിടെ അന്വര്‍ത്ഥമാക്കുന്നു .ഇടിവെട്ടി ,ഇനിയെന്നാണ് പാമ്പു കൂടി കടിക്കുക എന്നാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന് ചോദി്ക്കാന്‍ ഉള്ളത് .സെക്രെട്ടറിയറ്റിലെ തന്റെഓഫീസിലും അതോടൊപ്പം തന്നെ ക്ലിഫ് ഹൗസിലും ഒരുമിച്ചു ഇടിവെട്ടിയാല്‍ തന് എന്ത് ചെയ്യും .ഇരട്ടച്ചങ്കു കൊണ്ടൊന്നും അതിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല .മിന്നല്‍ രക്ഷാ ചാലകമുള്ളതുകൊണ്ട് ജീവന് തിരിച്ചുകിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ .എന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് അരമണിക്കൂറോളം ബ്രീഫിങ് നടത്തുന്ന എന്നെ നിങ്ങള്‍ക്ക് വിശ്വാസമില്ലേ എന്ന മട്ടിലാണ് മുഖ്യനിപ്പോള്‍ പെരുമാറുന്നത്.
എല്ലാത്തിനുമുപരി തന്റെ പണി ഓഫീസിലെ കാര്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കലല്ല എന്ന മട്ടിലൊരു മറുപടിയും .എന്തായാലും എന്‍ ഐ എ ഓരോ ദിവസം കഴിയുന്തോറും കേരളം കാണാത്തവിധത്തിലുള്ള ഹവാല ചങ്ങല കുഴിച്ചെടുക്കുന്ന കാഴ്ച്ചയാണ് കാണുന്നത് .തിരുവനന്തപുരത്ത് നിന്നും തുടങ്ങി കാര്യങ്ങള്‍ മലബാര്‍ വരെ എത്തി നില്‍ക്കുകയാണ് .ദുബായിലെ നടപടിക്രമങ്ങളും ഏകദേശം പൂര്‍ത്തിയായി വരുന്നുണ്ട് .സ്വപ്നയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത പണവും സ്വര്‍ണ്ണവും അതോടൊപ്പം തന്നെ ഇപ്പോള്‍ മലബാര്‍ കേന്ദ്രീകരിച്ച് വ്യാപകമായ അരിച്ചുപിറക്കല് നടത്തുന്നതും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് എല്ലാം വളരെ സാവകാശം എന്നാല്‍ കാര്യക്ഷമമായാണ് ഇടിയും എന്‍ ഐ എ യും അന്വേഷിക്കുന്നത് .''സെക്രട്ടേറിയറ്റില്‍ ഇടി വെട്ടി, ഇടി വെട്ടിയാല്‍ നമുക്കാര്‍ക്കെങ്കിലും നിയന്ത്രിക്കാനാവുമോ ക്ലിഫ് ഹൗസിലും ഒരു ദിവസം ഇടിവെട്ടി കുറെ കാര്യങ്ങള്‍ നശിച്ചു. അതൊക്കെ ഇടിവെട്ടിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതല്ലേ അവിടെ സ്വിച്ചിന്റെ തകരാര്‍ സംഭവിച്ചതാണെന്നും അതു മാറ്റാനുള്ള നടപടികള്‍ ആയിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത് .ഞാന്‍ പിടിച്ച മുയലിനു നാലു കൊമ്പ് എന്നാണു പ്രതിപക്ഷ നിലപാട്. പറഞ്ഞ കാര്യങ്ങള്‍ അബദ്ധമാണെന്നു മനസ്സിലാക്കിയപ്പോള്‍ അതു സമ്മതിക്കാന്‍ തയാറാവുന്നില്ല. ഒരു കടലാസ് കിട്ടിയാല്‍ അതും ഉയര്‍ത്തിപ്പിടിച്ച് കിട്ടിപ്പോയ് എന്നു പറഞ്ഞു പുറപ്പെട്ടതാണ് അബദ്ധം. എന്നിട്ടിപ്പോള്‍ വീണിടത്തു കിടന്നു വിദ്യ കാണിക്കുകയാണ്'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് .
ഇപ്പോഴും മാസ്സ് ഡയലോഗിന് ഒരു കുറവും ഇല്ല .മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ കൊച്ചിക്കു വിളിപ്പിച്ചതു സംബന്ധിച്ച്, എന്‍ഐഎ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നു എന്നാണു തന്റെ ധാരണയെന്നും മറിച്ചു ചിന്തിക്കാനായുള്ള കാര്യങ്ങളൊന്നും മുന്നിലില്ലെന്നും അദ്ദേഹം മറുപടി നല്കി.സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തും വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴും ഒരു കൂസലുമില്ലാതെ ഇരിക്കുന്ന മുഖ്യമന്ത്രിയെ നോക്കിയാണ് പ്രതിപക്ഷം അമ്പരക്കുന്നത് .
ആറുമാസം മുമ്പ് മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനുവേണ്ടി അണഞ്ഞ അതെ മോഡല്‍ സി സി ടി വി ക്യാമറകളാണ് മൊത്തമായി സര്‍ക്കാര്‍ മുറികളിലും കോമ്പോണ്ടിലും ഒക്കെയായി സ്ഥാപിച്ചിട്ടുള്ളത്
ഒക്കെ ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാകും അങ്ങനെ കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചത് .അവയ്ക്ക് ഒരേയൊരു പ്രത്യേകതയെ ഉള്ളു കുറ്റകൃത്യം നടന്നാല്‍ അപ്പൊ ഓഫാകും .അതില്‍ പ്രതിപക്ഷം അസ്വസ്ഥര്‍ ആയിട്ടു കാര്യമില്ല .നിയമം നിയമത്തിന്റെ വഴിക്കു പോകും പിണറായി പിണറായുടെ വഴിക്കും പോകും
https://www.facebook.com/Malayalivartha

























