രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം: 24 മണിക്കൂറിനിടെ 48,916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 757 ആയി

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണക്കുപ്രകാരം ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നിട്ടുമുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 13,36,861 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 757 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 31,358 ആയി ഉയർന്നു. 4,56,071 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്. 8,49,431 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് വലിയ ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
ഇന്നലെമാത്രം രാജ്യത്ത് 4,20,898 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 1,58,49,068 സാംപിളുകൾ ഇന്ത്യയിൽ പരിശോധിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























