Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഗൂഢാലോചന 11 ഇടങ്ങളില്‍...തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗില്‍ സ്വര്‍ണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ ടി റമീസെന്ന് സ്വപ്ന സുരേഷ്... സ്വര്‍ണ്ണക്കടത്തും പോരാഞ്ഞ് ഈ പരിപാടിയും ഉണ്ടോ സ്വപ്ന മാഡത്തിന്.. അത് ഡീലിന് കിട്ടിയ പ്രതിഫലമെന്ന് ...

25 JULY 2020 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗില്‍ സ്വര്‍ണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ ടി റമീസെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകര്‍ റമീസും സന്ദീപുമാണ്. റമീസും സന്ദീപും ആദ്യം ദുബായില്‍ വച്ചാണ് കാണുന്നതെന്നും സ്വപ്ന വ്യക്തമാക്കുന്നു. ഇതിന് ശേഷം ഇരുവരും ചേര്‍ന്ന് സ്വര്‍ണക്കടത്തിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് സരിത്തിനെയും അത് വഴി സ്വപ്നയെയും റാക്കറ്റിലേക്ക് ഇവര്‍ എത്തിക്കുന്നത്. ഇവരുടെ പരിചയം വഴി നയതന്ത്രബാഗില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം സുരക്ഷിതമായി സ്വര്‍ണം കടത്താമെന്ന പദ്ധതി കെ ടി റമീസ് രൂപീകരിക്കുകയായിരുന്നെന്നും കസ്റ്റംസിന് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇതിനെ സാധൂകരിക്കുന്ന തരം മൊഴിയാണ് സന്ദീപ് നായരും നല്‍കിയിരിക്കുന്നത്. നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്താമെന്ന് ആദ്യം പറയുന്നത് റമീസാണ്. തിരുവനന്തപുരത്ത് പഴവങ്ങാടിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യവേയാണ് താന്‍ സരിത്തിനെ പരിചയപ്പെടുന്നത്. താന്‍ വഴിയാണ് റമീസ് സരിത്തുമായും അത് വഴി സ്വപ്നയുമായും പരിചയം സ്ഥാപിക്കുന്നതെന്നും സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വന്‍കിട റിയല്‍ എസ്റ്റേറ്റ് - ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകള്‍ കസ്റ്റംസിന് ലഭിച്ചു. ഇത് സമ്മതിച്ചുകൊണ്ട് സ്വപ്ന മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഏകദേശം 123 പവന്‍, അതായത് ഒരു കിലോയോളം സ്വര്‍ണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ സ്വര്‍ണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് കസ്റ്റംസ് പൂര്‍ണമായും വിശ്വസിക്കുന്നില്ല.

അതേസമയം, വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ 11 ഇടങ്ങളില്‍ ഒത്തുകൂടി പല തവണയായി പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ വെളിപ്പെടുത്തുന്നു. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും ഇത് പരിശോധിച്ചു വരികയാണെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു.

സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുള്ള മറ്റു പേരുകള്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ വെളിപ്പെടുത്തി. മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

ഈ മൊഴികളുടെ അടിസ്ഥാനത്തിലാകും എന്‍ഐഎ ശിവശങ്കറിനെ രണ്ടാമത് ചോദ്യം ചെയ്യുന്നത്. നിലവില്‍ സ്വപ്നയും സന്ദീപും സരിത്തുമടക്കം കേസിലെ പ്രധാന പ്രതികളെ എല്ലാം എന്‍ഐഎ കോടതി അടുത്തമാസം 21 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത കെ ടി റമീസ് രാജ്യ വിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ സന്ദീപ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നേരായ ദിശയില്‍ നടക്കുകയാണെന്നും എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (2 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (2 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (2 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (2 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (2 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (2 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (3 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (3 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (3 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (3 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (11 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (11 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends