സ്വപ്നയുടെ പിന്നിലെ വമ്പന്മാര്... ആനിക്കാട് ബ്രദേഴ്സ് വെറും ഹവാലയല്ല ,സ്വപ്നയുടെ ബോസ്സുമാരെ തപ്പി എന്‍ ഐ എ ... കേന്ദ്രത്തിന്റെ അടുത്ത നീക്കം

കാര്യങ്ങളുടെ ഗതി ദിവസേന മാറുന്ന സാഹചര്യം കണ്ട് മലയാളികളും മാധ്യമങ്ങളും ഒരേപോലെ അത്ഭുതപ്പെടുന്നു .സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തില്ല എന്നുതന്നെ മനസ്സാല്‍ ഉറപ്പിച്ചിരുന്നിരിക്കണം പിണറായി വിജയന് .എന്തായാലും ദുബായിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് സൂചന വന്നതോടെ കൂടുതല്‍
കാര്യങ്ങള്‍ വ്യക്തമാവുകയാണ് .
മുഖ്യമന്ത്രിയുടെ മുഖത്ത് ഭാവവ്യത്യാസമില്ലെങ്കിലും .കള്ളക്കടത്തുകാര്‍ക്ക് കയറിയിറങ്ങാന്‍ ഉള്ള അവസരം അറിഞ്ഞോ അറിയാതെയോ ഒരുക്കിയ വിശ്വസ്തനായ പഴയ സെക്രട്ടറി കാരണം പ്രശ്നം അതിസങ്കീര്‍ണ്ണമായി തുടരുന്നു .സ്വാപനയുമായി വെറും സൗഹൃദമായിരുന്നു എന്നും എന്നാല്‍ പവര്‍ ബ്രോക്കര്‍ എന്ന് സംശയിക്കാമായിരുന്നു എന്നതിനപ്പുറം മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തന് പറഞ്ഞിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് .എന്നാല്‍ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന പല കാര്യങ്ങള്‍ക്കും എന്‍ ഐ എ ഒരു വിശദീകരണവും പൊടുന്നനെ നല്‍കാറില്ല .യു എ പി എ കുറ്റം ചുമത്തപ്പെടുത്താവുന്ന തരത്തില്‍ ഈ തട്ടിപ്പ് മാറിയിട്ടുണ്ടെങ്കില്‍ സംഗതിയുടെ കിടപ്പ് വശം
ഊഹിക്കുന്നതിലും അപ്പുറമാണ് .പാകിസ്ഥാനിലെ ചില വ്യക്തികളുമായി സെറീന എന്ന തട്ടിപ്പുകാരിയുടെ ബന്ധം കണ്ടെത്തിയ പോലെ തന്നെ ആനിക്കാട് ബ്രദേഴ്സ്റ്റിന്റെ അന്താരഷ്ട്ര ഇടപാടുകളാണ് ഏറ്റവും ഗൗരവത്തോടെ എന്‍ ഐ എ അന്വേഷിക്കുന്നത് .അതില്‍ നിലവില്‍ പിടിയിലായവരും സംശയത്തിന്റെ നിഴലിലുള്ളവരുമെല്ലാം ചേരുന്ന വന്‍ കണ്ണി മുഴുവനായി കണ്ടെത്താനാണ് ദുബായി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നത് .
ജലാല്‍ മുഹമ്മദും അന്വേഷണത്തിലുള്ള റബിന്‍സും കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ വേറെയും ചിലര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടതായാണു സൂചന ലഭ്യമാകുന്നത് . ഇപ്പോള്‍ ദുബായിലുള്ള ഈ 'ആനിക്കാട് ബ്രദേഴ്സ്' സിലെ 2 പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും.'ആനിക്കാട് ബ്രദേഴ്സാ'ണ് ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചതെന്നാണു വിവരം. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ 8 പേരാണ് അന്ന് അറസ്റ്റിലായത്. അന്വേഷണഘട്ടത്തില്‍ ആനിക്കാട് ബ്രദേഴ്സാണു റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാന്‍ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാല്‍ ഇരുവരും കേസില്‍ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു.
ജലാലും റബിന്‍സും കുറഞ്ഞ കാലം കൊണ്ട് വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2015 ലെ നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങി കേരളത്തില്‍ സജീവമായപ്പോള്‍, ജലാലിന്റെയും റബിന്‍സിന്റെയും 'ആനിക്കാട് ബ്രദേഴ്സി'ന്റെയും നിയന്ത്രണത്തിലായി ഗള്‍ഫിലെ സ്വര്‍ണക്കടത്ത്.സ്വര്‍ണക്കടത്തിനു വേണ്ടി സ്വപ്നയും സന്ദീപും ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി ആനിക്കാട് ബ്രദേഴ്സ്റ്റിന്റെതു കേവലം കള്ളക്കടത്തല്ല എന്നാണ് എന്‍ ഐ എ യുടെ പ്രാഥമിക വിലയിരുത്തല്‍ അതിനാല്‍ സ്വപനയുള്പ്പടെ ഈ ചങ്ങലയില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം ആ വഴിക്കും നീളും . കോടതിയുടെ അനുവാദത്തോടെ കസ്റ്റംസ് ഇന്നലെ എന്‍ഐഎ ഓഫിസിലെത്തി പ്രതികളെ ചോദ്യം ചെയ്തതിട്ടുണ്ട് .ഉന്നത ബന്ധമുള്ള സ്വപ്നയടക്കമുള്ള പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലാത്തതിനാല്‍ എന്‍ഐഎ എല്ലാ പഴുതുകളുമടച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത് .രാജ്യത്തിനെ പറ്റിച്ചു നടക്കുന്ന ഈ അധോലക കുറ്റവാളികളെ ഏതു മാര്ഗ്ഗമുപയോഗിച്ചും ചോദ്യം ചെയ്തു സത്യാവസ്ഥ പുറത്തു കൊണ്ട് വരേണ്ടത് സംസ്ഥാനത്തിന്ററെയും രാജ്യത്തിന്റെയും പൊതു ആവശ്യമായി മാറിക്കഴിഞ്ഞു .
https://www.facebook.com/Malayalivartha

























