അമ്മിണി വധത്തിലെ പ്രതി കണ്ണിന് മുമ്പില്‍ വന്നിട്ടും തിരിച്ചറിയാന്‍ പൊലീസ് ബുദ്ധിമുട്ടി!

കട്ടപ്പന,കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) കൊലപ്പെടുത്തിയ കേസിലെ പ്രതി അയല്‍വാസി മണിയാണെന്ന് ഉറപ്പിച്ചതിനു ശേഷം അയാളെ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.
മണിയുടെ(43) പഴയ ഫോട്ടോയാണ് അന്വേഷണഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്നത്. എന്നാല്‍ അന്വേഷണസംഘം ഇയാളെ കണ്ടെത്തിയത് പ്രാകൃത രൂപത്തില്‍ ആയിരുന്നു. അതുകൊണ്ട് അത് പ്രതിയായ മണി തന്നെയാണെന്ന് ഉറപ്പിയ്ക്കാന്‍ അവര്‍ നന്നേ പണിപ്പെട്ടു.
കൊലപാതകത്തിനുശേഷം ഒന്നര മാസം മുന്‍പ് തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ട പ്രതിയെ തേനിയില്‍ നിന്നാണ് 23-ന് പുലര്‍ച്ചെ പിടികൂടിയത്. ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റു കഴിഞ്ഞിരുന്ന ഇയാളെ കടത്തിണ്ണയിലാണ് കണ്ടെത്തിയത്. താടിയും മുടിയും നീട്ടിയ നിലയിലായിരുന്ന ഇയാളെ വളരെ ബുദ്ധിമുട്ടിയാണ് പ്രതിയാണെന്ന് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























