കോവിഡിനെതിരെ പോരാട്ടം ! : കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്ഞ; കോഴിക്കോട് നാലു താലൂക്കുകളിലായി 18 നിയന്ത്രിതമേഖലകള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. ഇന്നു രാത്രി 12 മുതൽ സിആർപിസി 144 പ്രകാരം നിരോധാനജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവായി.
കോഴിക്കോട് നാലു താലൂക്കുകളിലായി 18 നിയന്ത്രിതമേഖലകള്‍ പ്രഖ്യാപിച്ചു. ഇവിടെ നിയന്ത്രണം ലംഘിച്ചാല്‍ ക്രിമിനല്‍ കേസെടുക്കും. 14 പഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയും അടച്ചിട്ടിരിക്കുന്നു. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന ദ്രുത കര്‍മസേനയും രൂപീകരിച്ചു. രോഗികളുടെ എണ്ണം വർധിച്ചതിനാൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. ഇവിടെ കോവിഡ് ചികിത്സ മാത്രമായിരുക്കും ഇനി മുതൽ. മൂവായിരത്തിനു മുകളിൽ രോഗികൾ ജില്ലയിൽ വരാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ കോട്ടയത്ത് 5 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ 19 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളായി.
തൃശൂരില്‍ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഏര്‍പ്പെടുത്തി. നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha

























