വെബ്സൈറ്റിലെ നോട്ടീസുകള്‍ ഉപയോഗിച്ച് വര്‍ഗീയ പ്രചരണങ്ങളും നോട്ടീസ് നല്‍കുന്നവര്‍ക്കെതിരേ ഭീഷണിയും; വിവാഹ നോട്ടീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കണം ; നിര്‍ദ്ദേശവുമായി മന്ത്രി ജി. സുധാകരന്

വിവാഹ നോട്ടീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദ്ദേശവുമായി മന്ത്രി ജി. സുധാകരന്. സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരമാണ് വിവാഹ നോട്ടീസ് പ്രസിദ്ധീകരിക്കുന്നത്. വിവാഹ നോട്ടീസ് രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. വെബ്സൈറ്റിലെ നോട്ടീസുകള്‍ ഉപയോഗിച്ച് വര്‍ഗീയ പ്രചരണങ്ങളും നോട്ടീസ് നല്‍കുന്നവര്‍ക്കെതിരേ ഭീഷണി ഉണ്ടാകുന്നുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
രജിസ്ട്രേഷന് വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈനായി മാറിയതോടെ 2019 മുതലാണ് ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. നോട്ടീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി. എന്നാൽ അപേക്ഷകരുടെ വാസസ്ഥലം ഉള്‍പ്പെടുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























