ഒടുവിൽ ആശ്വാസം....! : എംപി കെ മുരളീധരന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

കളക്ടറുടെ നിർദ്ദേശമനുസരിച്ച് കോവിഡ് പരിശോധ നടത്തിയ എംപി കെ മുരളീധരന്റെ പരിശോധനാഫലം നെഗറ്റീവ്. പരിശോധന നടത്തിയ തലശ്ശേരി സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാടാണ് എംപിയെ ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ എംപി തന്നെ നേരിട്ട് തന്റെ ഫേസ്ബുക്കിലൂടെ പരിശോധനാഫലം അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്....
#കോവിഡ് ടെസ്റ്റ് റിസൾട്ട് #നെഗറ്റീവ് ആണ്.
തലശ്ശേരി ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ശ്രീ.പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.
#നുണപ്രചരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു...
കെ മുരളീധരൻ കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് ഡോക്ടറായ വരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എംപിയോട് സ്രവ പരിശോധന നടത്താൻ കലക്ടർ ആവശ്യപ്പെടുകയായിരുന്നു.
ഇന്നലെ എംപിയുടെ സ്രവപരിശോധന നടത്തിയതിനാൽ ഇന്ന് ഫലം വരുന്നത് വരെ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരിക്കുമെന്ന് ഓഫീസ് അറിയിച്ചിരുന്നു. 'കൊറോണവൈറസ് മുപ്പത് ഡിഗ്രി ചൂടിൽ കൂടുതൽ ജീവിക്കില്ല' എന്നതടക്കം കൊവിഡ് സംബന്ധിച്ച് വിവാദപ്രസ്താവനകൾ നടത്തി വാർത്തകളിൽ നിറഞ്ഞ കെ മുരളീധരൻ ഇന്നലെ ക്വാറന്റീനിലായിരിക്കെയും സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. തന്നെ രാഷ്ട്രീയ ക്വാറന്റീനിലാക്കി ഒതുക്കാനാണ് എൽഡിഎഫ് നോക്കുന്നത് എന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha

























