ക്വാറന്റീന് ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയതിന് സസ്പെൻഷൻ ; തിരിച്ച് വന്നപ്പോൾ യുവ ഐഎഎസുകാരന് വീണ്ടും നിയമനം

ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ച് നാട്ടിലേക്ക് പോയി തിരിച്ച് വന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും നിയമനം. കൊല്ലം സബ് കളക്ടറായിരുന്ന അനുപം മിശ്രയ്ക്കാണ് വീണ്ടുവും ആലപ്പുഴയിലേക്ക് നിയമനം കിട്ടിയിരിക്കുന്നത് . . വിവാഹ ശേഷം മധുവിധു ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോയ അനുപം മിശ്രയോട് ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഇദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നാട്ടിലേക്ക് പോയി . സംഭവത്തെ തുടര്‍ന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തിരുന്നു. മാത്രമല്ല ഇദ്ദേഹത്തിന്റെ സുരക്ഷയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞതാണെന്നു കരുതിയാണ് താന്‍ കേരളം വിട്ടതെന്നായിരുന്നു അനുപം മിശ്ര പറയുന്ന വാദം. ജൂലൈ 7നാണ് അനുപം മിശ്രയ്ക്ക് ആലപ്പുഴ സബ് കളക്ടറായി നിയമനം നല്‍കിയത്. അനുപം മിശ്രയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.എന്നാൽ അദ്ദേഹത്തെ വീണ്ടും സർവീസിൽ തിരിച്ചെടുത്തിരിക്കുന്നു.
https://www.facebook.com/Malayalivartha

























