ഈ സേവ് ദി ഡേറ്റ് പൊളിയാണ്!!! വിവാഹത്തിന് മുന്നേയുള്ള മിക്ക ഫോട്ടോ ഷൂട്ടുകളും തെറി വിളി വാങ്ങിക്കുമ്പോൾ മാതൃകയായി മറ്റൊരു സേവ് ദി ഡേറ്റ്; അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

വിവാഹത്തിന് മുന്നേയുള്ള സേവ് ദി ഡേറ്റുകൾ ഏറെ ചർച്ചയാകുന്ന കാലമാണിത്. അഭിനന്ദനത്തെക്കാൾ വിമർശനങ്ങളും തെറി വിളികളുമാണ് സേവ് ദി ഡേറ്റുകൾ വാങ്ങി കൂട്ടുന്നത്. എന്നാൽ ഇങ്ങനെയും സേവ് ദി ഡേറ്റ് ചെയ്യാമെന്നു കാണിച്ച് തരികയാണ് അഭിജിത്തും അഞ്ജനയും.ഒപ്പം സോഷ്യൽ മീഡിയയുടെ കയ്യടിയും. ലോക്ഡൗണിന്റെ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടുമൊരു സേവ് ദ് ഡേറ്റ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുന്നു . തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. .ഗ്രൗണ്ടിലെ ഫുട്ബോൾ കളിക്കിടെ അടിച്ച പന്ത് കൊണ്ട് ഡ്രൈവിങ് പഠിക്കുന്ന പെൺകുട്ടി നിലത്തു വീഴുന്നുതും പന്ത് അടിച്ചയാളുമായി പിന്നീട് പ്രണയത്തിലാകുന്നതുമാണ് ഫോട്ടോ സ്റ്റോറിയായി ചിത്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം പാങ്ങോട് സ്റ്റുഡിയോ നടത്തുന്ന അനുരാജാണ് രസകരമായ ഈ സേവ് ദ് ഡേറ്റിന് പിന്നിൽ . ബന്ധു കൂടിയായ അഭിജിത്തിന്റെ വിവാഹത്തിനു വേണ്ടി വലിയ പദ്ധതികളാണ് അനുരാജ് തയാറാക്കിയതെങ്കിലും ലോക്ഡൗണില് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ഷൂട്ടിനായി ഒരിടത്തേക്കും പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നാട്ടിൽ തന്നെ ഷൂട്ട് നടത്താൻ തീരുമാനിച്ചത്. സേവ് ദ് ഡേറ്റ് ഷൂട്ടിനു തലേദിവസം അനുരാജും സുഹൃത്ത് ഹരി ശശിധരനുമാണ് ഇത്തരമൊരു ആശയം ഉദിച്ചത് . ക്ഷേത്രത്തിനടുത്തുള്ള ഗ്രൗണ്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റദിവസം കൊണ്ടു തന്നെ ഷൂട്ട് പൂർത്തിയാക്കി. പരിമിതമായ സൗകര്യങ്ങളിൽ തയാറാക്കിയ സേവ് ദ് ഡേറ്റിന് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുരാജ്. ജൂലൈ 27ന് ആണ് അഭിജിത്തിന്റെയും അജ്ഞനയുടേയും വിവാഹം.
https://www.facebook.com/Malayalivartha

























