കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ കെ. ശ്രീകുമാറിന്റെ കേവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്

കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ കെ. ശ്രീകുമാറിന്റെ കേവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.
ഇതിന് പിന്നാലെ ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷനില രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാര്ക്കും രോഗം കണ്ടെത്തി. ഇവര്‍ പങ്കെടുത്ത കോവിഡ് അവലോകന സര്‍വകക്ഷിയോഗം കഴിഞ്ഞദിവസം കോര്‍പ്പറേഷനില്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഈ യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിരീക്ഷണത്തിലായത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് കോവിഡില്ലെന്നാണ്.
https://www.facebook.com/Malayalivartha

























