വമ്പന്മാരും പെട്ടു ; സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഒത്തുകൂടിയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്ക്

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഒത്തുകൂടിയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചതായി റിപ്പോർട്ട്. സ്വപ്നയും സരിത്തുമുള്പ്പെടെയുള്ള പ്രതികള്‍ 11 ഇടങ്ങളില്‍ സ്വര്‍ണം കടത്താനായി ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. രണ്ട് ഇടത്തെ ദൃശ്യങ്ങള്‍ മുമ്ബ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ ശിവശങ്കറിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന് എന്‍.ഐ.എ വിശദ പരിശോധന നടത്തിവരികയാണ്. എന്നാല്‍, ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല.
സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുള്ള മറ്റുള്ള ആളുകളുടെ പേരുകള്‍ സ്വപ്നയും സന്ദീപ് നായരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച കൊച്ചിയില്‍ വിളിപ്പിച്ചിട്ടുണ്ട്.
സ്വപ്ന അടക്കമുള്ള പ്രതികള്‍ നല്കിയ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ ഐടി സെക്രട്ടറികൂടിയായിരുന്ന ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തിയിരുന്നു. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. എന്നാൽ ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha

























