കോട്ടയം ജില്ലാ കളക്ടര്‍ എം.അഞ്ജനയുടെ പരിശോധന ഫലം നെഗറ്റീവ്

കോട്ടയം ജില്ലാ കളക്ടര്‍ എം.അഞ്ജനയുടെ പരിശോധന ഫലം നെഗറ്റീവായി. കളക്ട്രേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളക്ടര്‍ ക്വാറന്റൈനില്‍ പോയത്. കളക്ടര്‍ക്കൊപ്പം മറ്റ് 13 ഉദ്യോഗസ്ഥരുടെയും പരിശോധനഫലം നെഗറ്റീവാണ്.
ജീവനക്കാരന് അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എ.ഡി.എം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്. ആന്റിജന്‍ പരിശോധനയിലാണ് 14 ഉദ്യോഗസ്ഥരുടേയും ഫലം നെഗറ്റീവായത്.
ജില്ലയില്‍ 77 പേരുടെ zകാവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്ബാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്ബര്‍ക്കം മുഖേനയുള്ള രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെനിന്നുള്ള 12 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.
കോട്ടയം മുനിസിപ്പാലിറ്റി ഒന്‍പത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ആറു വീതം, ഉദയനാപുരം, വാഴപ്പള്ളിനാലു വീതം, പാറത്തോട് മൂന്ന്, അതിരമ്ബുഴ, കോരുത്തോട്, തൃക്കൊടിത്താനം, വൈക്കം മുനിസിപ്പാലിറ്റിരണ്ടു വീതം, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കരൂര്‍, കുമരകം, മാടപ്പള്ളി, മാഞ്ഞൂര്‍, മീനടം, മുളക്കുളം, ടിവിപുരം, തലയാഴം, തലയോലപ്പറമ്ബ്, വെച്ചൂര്‍ ഒന്നു വീതം എന്നിങ്ങനെയാണ് സമ്ബര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 46 പേര് സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ ആകെ 813 പേര്‍ക്ക് രോഗം ബാധിച്ചു. 417 പേര് രോഗമുക്തരായി.
https://www.facebook.com/Malayalivartha

























