ടിക് ടോക് താരം പീഡന വീരൻ മാത്രമല്ല, വേറെയും കേസുകൾ

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ടിക് ടോക് സെലിബ്രിറ്റിയും മുന്‍ മിസ്റ്റര്‍ കൊല്ലവുമായിരുന്ന ഷാനവാസ് അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശിയായ 23കാരി കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കും കളമശേരി പൊലീസിനും നേരിട്ട് നല്കിയ പരാതിയിലാണ് അറസ്റ്റ്.
വിവാഹ വാഗ്ദാനം നല്കി കൊച്ചിയിലെത്തിച്ച് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നും സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഷാനവാസിനെ ആലുവയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ഐപിസി 376, 420, 506 എന്നി വകുപ്പുകള്‍ പ്രകാരമാണ് ഷാനവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കരുനാഗപ്പള്ളി കുറ്റിവട്ടം സ്വദേശിയായ ഷാനവാസ് നിലവില്‍ വിവാഹിതനാണ്. മലപ്പുറം സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി കൊച്ചിയില്‍ എത്തിക്കുകയും പലപ്പോഴായി ഷാനവാസ് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് മര്‍ദിക്കുന്നതുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും നിലവില്‍ കേസുണ്ട്. കൂടാതെ തൊടുപുഴ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും ഷാനവാസിനെതിരെ കേസുകളുണ്ട്.
https://www.facebook.com/Malayalivartha

























