വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്; നിയന്ത്രണം വിട്ട ജെസിബിയും നേര്‍ക്കുനേരെ ജീപ്പും ഇടയില്‍ ബൈക്കുകാരനും

കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ വാഹനാപകടം. റോഡരികില്‍നിന്ന യുവാവും വാഹനങ്ങളിലുണ്ടായിരുന്നവരും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ജെസിബിയും, മഹീന്ദ്ര ബൊലേറോയുമാണ് അപകടത്തില്‍പെട്ടത്. ദേശീയപാതയില്‍ കരിങ്കല്ലത്താണി തോടുകാപ്പില് വെച്ചാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് യാത്രികന് അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ബ്രേക്ക് നഷ്ട്ടപ്പെട്ട ജെസിബി നിയന്ത്രണം വിട്ട് എതിരെ വന്ന ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൊലേറോ നിര്‍ത്തിയിട്ട ബൈക്ക് യാത്രികനെ വീഴ്ത്തിയാണ് നിന്നത്. ഇറക്കത്തില്‍ വച്ചാണ് മണ്ണുമാന്തി യന്ത്രത്തിനു ബ്രേക്ക് നഷ്ടപ്പെട്ടത്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാലാണ് ഡ്രൈവര്‍ എതിര്‍വശത്തുള്ള മരത്തില്‍ ഇടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത്. അതേ റോഡിന്റെ അരികിലായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ബൈക്ക് യാത്രികന്. ഇതേസമയം തന്നെ എതിരെ വന്ന വാഹനം മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ചുനിര്‍ത്തി. ബൈക്ക് യാത്രികനെയും തള്ളിമാറ്റി.
വലിയ അപകടം ഉണ്ടാകാമായിരുന്നിട്ടും മൂന്ന് വാഹനങ്ങളിലെയും യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരുക്കുകളില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു. രണ്ട് വാഹനങ്ങളുടെയും മുന്‍വശത്ത് കാര്യമായ തകരാറുകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമായത്.
https://www.facebook.com/Malayalivartha

























