കൊവിഡ് പശ്ചാത്തലത്തില്‍ ഇനി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ ഇടവിട്ട ദിവസങ്ങളില്‍

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ ഇനി നടത്തുക ഒന്നിട വിട്ട ദിവസങ്ങളില്‍. പുതിയ തീരുമാനം അനുസരിച്ച്, വരുന്ന ആഴ്ചയില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ.
യാത്രാക്രമം സ്ത്രീശക്തി, കാരുണ്യ പ്ലസ്, കാരുണ്യ എന്നീ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകളാണ് ഈ ദിവസങ്ങളില്‍ നടത്തുക. ഇതിനടുത്ത ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഭാഗ്യക്കുറി നടത്തും. തിങ്കളാഴ്ച വിന്വിന്നിന്റെയും, ബുധനാഴ്ച അക്ഷയയുടെയും വെള്ളിയാഴ്ച നിര്‍മലിന്റെയും നറുക്കെടുപ്പുകളാണ് ഉണ്ടാക്കുക.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചകളിലുള്ള പൗര്‍ണമി ഭാഗ്യക്കുറിഡിസംബര് അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്. ഇതിനാല്‍, ഞായറാഴ്ച ദിവസങ്ങളില്‍ നറുക്കെടുപ്പുണ്ടാകില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികള്‍: 27,29, 31, ഓഗസ്റ്റ് 4, 6, 8, 10, 12, 14, 18, 20, 22, 24, 26, 28.
https://www.facebook.com/Malayalivartha

























