സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍(53) ആണ് മരിച്ചത്. കാന്‍സര്‍ രോഗിയായ ബഷീര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കീമോതെറാപ്പി അടക്കമുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം ആറായി. വയനാട്, എറണാകുളം, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് കൊവിഡ് മരണങ്ങള് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂമോണിയ ബാധിച്ച് ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് കൊണ്ടുവരും വഴി മുത്തങ്ങയില്‍ കുഴഞ്ഞുവീണ് മരിച്ച അറുപത്തിരണ്ട്കാരി തലശേരി സ്വദേശി കെ.പി.ലൈലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെച്ചപ്പെട്ട ചികിത്സ തേടി നാട്ടിലേക്ക് തിരിച്ച ഇവര്‍ക്ക് ബംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ കോവിഡില്ലെന്നാണ് ഫലംലഭിച്ചത്. എന്നാല്‍ മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആലുവയില്‍ മരിച്ച 72കാരന് ചെല്ലപ്പനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കാസര്‍കോട് സ്വദേശി നബീസയാണ് ഇന്ന് മരിച്ച മറ്റൊരാള്‍. സമ്ബര്‍ക്കത്തിലൂടെയാണ് 75 കാരിയായ നബീസയ്ക്ക് രോഗം ബാധിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊല്ലങ്കോട് സ്വദേശിയായ 40 കാരി അഞ്ജലിയും ഇന്ന് മരിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ മരിച്ച 19 കാരന് അമല്‍ ജോ അജിക്കും കൊവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























