Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

കോവിഡിന് ഫലപ്രദമായി ഹോമിയോ മരുന്ന്.... തിരക്കഥാകൃത്തുംഡോക്ടറുമായ ഇഖ്ബാല്‍ കുറ്റിപുറത്തിന്റെ കുറിപ്പ് വൈറലാകുന്നു

25 JULY 2020 11:01 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

കോവിഡിന് ഫലപ്രദമായി ഹോമിയോ മരുന്ന്... എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാതെ ഐഎംഎയും. കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടാകുന്നതിനാല്‍ സമൂഹവും സര്‍ക്കാറും ആരോഗ്യവകുപ്പും ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ സാധ്യത കൂടി ആലോചിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നേരിട്ട് മരുന്ന് നല്‍കിയാല്‍ ഒരാളിന് ഒരു രൂപയില്‍ താഴെയാണ് ചെലവ് വരിക. പ്രശസ്ത തിരക്കഥാകൃത്തും ഹോമിയോ ഡോക്ടറുമായ ഇഖ്ബാല്‍ കുറ്റിപുറത്തിന്റെ കുറിപ്പ് വൈറലാകുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിക്കുകയും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രതിരോധ മാര്‍ഗമായി സ്വീകരിക്കുകയും ചെയ്ത ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ പൊതുജനം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, സ്വകാര്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ലഭിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിക്കുകയും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രതിരോധ മാര്‍ഗമായി സ്വീകരിക്കുകയും ചെയ്ത ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ പൊതുജനം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, സ്വകാര്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയോടൊപ്പം ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ കഴിക്കുന്നത് വ്യക്തിഗത പ്രതിരോധശേഷി വര്‍ധിക്കാന്‍ ഉതകുമെന്ന് അവര്‍ പറയുന്നു. ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് മാസത്തിലൊരിക്കല്‍ വീണ്ടും അതേഅളവില്‍ കഴിക്കേണ്ടതാണ്. മറ്റു അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും ഇത് കഴിക്കണമെന്നാണ് നിര്‍ദേശം. കേരളം കോവിഡ് വ്യാപനത്തിന്റെ ആപല്‍ക്കരമായ അവസ്ഥ നേരിടുമ്‌ബോള്‍ അതിനെ മറികടക്കാന്‍ ഒരു പരിധി വരെയെങ്കിലും ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന് കഴിയമോ എന്നത് പ്രസക്തമായ ചോദ്യമാണ്. സര്‍ക്കര്‍ ഈ ചോദ്യം ഗൗരവമായി എടുക്കാന്‍ സാധ്യതയില്ല.

ഐ.എം.എ കേരളത്തിലെ ചികിത്സാരംഗത്തെ ബ്രാഹ്മണരാണ്. മറ്റെല്ലാ ശാസ്ത്രശാഖകളും സമൂഹത്തില്‍ വന്‍വിപത്ത് സൃഷ്ടിക്കും എന്നാണ് അവരുടെ അഭിപ്രായം. അവരെ സംബന്ധിച്ച് ഹോമിയോ ഡോക്ടര്‍മാര്‍ കീഴ്ജാതിക്കാരെ പോലെയാണ്. അവര്‍ ചികിത്സരംഗത്ത് അയിത്തം നേരിടുന്നുണ്ട്. കോവിഡിന് ജനറല്‍ മെഡിസിനിലും മരുന്നില്ലാത്ത അവസ്ഥയാണ്. എന്നാല്‍, ഹോമിയോപ്പതിയില്‍ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുണ്ട്. അതിനെക്കുറിച്ച് പറയേണ്ടത് ഹോമിയോപ്പതിയിലെ ഡോക്ടര്‍മാരാണ്. അവര്‍ മരുന്ന് നല്‍കിയ രോഗികള്‍ക്ക് കോവിഡ് വരുന്നില്ലെങ്കില്‍ പ്രതിരോധ ശക്തിയുണ്ട് എന്നാണ് അര്‍ഥം. അതിനെതിരെയാണ് ഐ.എം.എയുടെ പടനീക്കം. സര്‍ക്കാറും ഐ.എം.എക്ക് മുന്നില്‍ കീഴടങ്ങുകയാണ്. കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടാകുന്നതിനാല്‍ സമൂഹവും സര്‍ക്കാറും ആരോഗ്യവകുപ്പും ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ സാധ്യത കൂടി ആലോചിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നേരിട്ട് മരുന്ന് നല്‍കിയാല്‍ ഒരാളിന് ഒരു രൂപയില്‍ താഴെയാണ് ചെലവ് വരിക.

തിരക്കഥാകൃത്തും ഹോമിയോ ഡോക്ടറുമായ ഇക്ബാല്‍ കുറ്റിപ്പുറം യു.എ.ഇയില്‍ നടത്തിയ ഹോമിയോ ചികിത്സയെക്കുറിച്ച് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: ഇന്ത്യയില്‍ ഒഴിച്ച് ലോകം മുഴുവനുള്ള ഹോമിയോ ഡോക്ടര്‍മാര്‍ അലോപ്പതിയില്‍ ഉന്നത ബിരുദമുള്ളവരാണ്. കോവിഡ് കേസുകള്‍ ധാരാളമുള്ള നഗരമാണ് ദുബായ്. ആശുപത്രികള്‍ക്ക് താങ്ങാവുന്നതിലപ്പുറം കേസുകള്‍ ഉണ്ടായപ്പോള്‍ പലരും ഞങ്ങളെയും വിളിച്ചു. ജൂണ്‍ 28 വരെ 67 കോവിഡ് കേസുകള്‍ ചികിത്സിക്കാന്‍ സാധിച്ചു. നാല് മുതല്‍ 12 ദിവസത്തിനുള്ളില്‍ എല്ലാ കേസുകളും നെഗറ്റീവായി. അതില്‍ ന്യൂമോണിയ, ആസ്ത്മ, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖമുള്ളവരും ഉണ്ടായിരുന്നു. മൂന്ന് മുതല്‍ 79 വയസ്സ് വരെയുള്ളവരെയാണ് ചികിത്സിച്ചത്. എല്ലാ കേസുകളുടെയും ആധികാരികമായ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.യു.എ.ഇയില്‍ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പല സംഘടനകളും അവരുടെ പ്രവര്‍ത്തകര്‍ക്ക് ഈ മരുന്ന് കൊടുത്തിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹിയായ യൂസഫ് സഗീര്‍ മരുന്നിന്റെയും അദ്ദേഹം വഴി ചികിത്സിച്ച് ഭേദമാക്കിയ ഏഴ് രോഗികളുടെയും സാക്ഷ്യംവഴിയാണ് ഈ വിവരം പുറത്തുവന്നത്.

ഡോ. ആസാദ് മൂപ്പന്‍ വളന്റിയര്‍മാരുടെ യോഗത്തില്‍ എല്ലാവരോടും ഇത് കഴിക്കാന്‍ ആഹ്വാനം ചെയ്തത് നല്ലത് സ്വീകരിക്കാനും തുറന്നുപറയാനുമുള്ള മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് വേണമെങ്കില്‍ അംഗീകരിക്കാം. അല്ലെങ്കില്‍ വെറുതെ വിടാം. അറിയാത്ത കാര്യങ്ങളെ പുച്ഛിച്ച് സ്വയം ചെറുതാവുമ്‌ബോള്‍ അനുഭവസാക്ഷ്യങ്ങള്‍ നിങ്ങള്‍ക്കെതിരെയും വിരല്‍ ചൂണ്ടുക' ഡോക്ടര്‍ ഇഖ്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിനെതിരെ ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. എന്‍. സുല്‍ഫിയുടെ ആരോപണങ്ങള്‍ക്ക് സംവിധായകന്‍ ഡോ. ബിജു നല്‍കുന്ന മറുപടി ഇങ്ങനെ: ഹോമിയോപ്പതി മരുന്ന് പുതുതായി കണ്ടുപിടിച്ച ഒന്നല്ല. എത്രയോ വര്‍ഷങ്ങളായി ഇന്ത്യന്‍ ഹോമിയോപ്പതിക് ഫാര്‍മക്കോപ്പിയ പ്രകാരം സര്‍ക്കാര്‍ അംഗീകാര പ്രകാരം നിര്‍മിച്ച് വിപണിയില്‍ ഉപയോഗിക്കപ്പെടുന്ന മരുന്നാണത്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയവും തുടര്‍ന്ന് കേരള സര്‍ക്കാറും അനുമതി നല്‍കിയത് അനുസരിച്ചാണ് ഈ മരുന്ന് നല്‍കുന്നത്. ഇതിനുമേലെ ഇനി ഐ.എം.എയുടെ പെയിന്റ് ബള്‍ബ് സര്‍ട്ടിഫിക്കറ്റ് പോലെയുള്ള അനുമതി വാങ്ങണം എന്നാണെങ്കില്‍ അതിന്റെ ആവശ്യം തല്‍ക്കാലം ഇല്ല. പിന്നെ പഠനങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ എഫിക്കസിയെ കുറിച്ച് 1159 ആളുകളില്‍ കേരളത്തില്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പഠനങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. ഹോമിയോപ്പതി ഇമ്യൂണിറ്റി മരുന്ന് കഴിച്ച എല്ലാ ആളുകള്‍ക്കും രോഗം ബാധിക്കില്ല എന്ന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.

രോഗ പ്രതിരോധശേഷി വര്‍ധിക്കുമ്‌ബോള്‍ രോഗം പിടിപെടാനുള്ള സാധ്യത കുറയും എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു മരുന്നും 100 ശതമാനം ഫലപ്രദമല്ല എന്നത് എല്ലാവര്‍ക്കും അറിയാം. തീര്‍ച്ചയായും ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചവരിലും ചിലര്‍ക്ക് രോഗം വരാന്‍ ഇടയുണ്ട്. ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചതില്‍ എത്ര ശതമാനം പേര്‍ക്ക് രോഗം ബാധിച്ചുവെന്നത് കണക്കിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കി, അത് ഫലപ്രദമല്ല എന്ന് തെളിയിക്കുകയാണെങ്കില്‍ നമുക്ക് ഈ മരുന്ന് വിതരണം നിര്‍ത്തിവെക്കാമല്ലോ. ഇത്തരം ഒരു മഹാമാരി പടരുന്ന ഘട്ടത്തില്‍ അലോപ്പതി ഉള്‍പ്പെടെ ഒരു വൈദ്യശാസ്ത്രത്തിനും കൃത്യമായ പ്രതിവിധി നല്‍കാനില്ലാതെ നെട്ടോട്ടം ഓടുമ്‌ബോള്‍ എല്ലാ വൈദ്യശാസ്ത്രങ്ങള്‍ക്കും സാധ്യമായ രീതിയില്‍ ഇതിനെതിരെ പോരാടുക എന്നതാണ് കരണീയം. ചൈനയില്‍ അലോപ്പതിക്കൊപ്പം അവരുടെ തദ്ദേശീയ വൈദ്യശാസ്ത്രമായ ചൈനീസ് മെഡിസിനും ഒന്നിച്ചാണ് ഈ രോഗത്തെ നേരിട്ടത്. ക്യൂബയില്‍ അലോപ്പതിക്കൊപ്പം ഹോമിയോപ്പതി കൂടി ചേര്‍ന്നാണ് രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്തത്. അതൊക്കെ മറച്ചുവെച്ച് കൊണ്ട് നിങ്ങളുടെ ഈ ആയുഷ് വിരോധം പ്രകടിപ്പിക്കാനുള്ള സമയമല്ലിത്' ഡോ. ബിജു ഓര്‍മിക്കുന്നു.

കേരളത്തിലെ ഒരു കോടി ജനങ്ങള്‍ക്ക് ഹോമിയോ മരുന്ന് നല്‍കി എന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അവകാശപ്പെടുന്നത്. ഇത് കോവിഡിനുള്ള മരുന്നാണെന്ന് ഹോമിയോ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നില്ല. രോഗം വന്ന് മരുന്ന് വാങ്ങുന്നതിനേക്കാള്‍ നല്ലതാണ് കോവിഡ് വരാതെ സൂക്ഷിക്കുന്നത്. ഒരാള്‍ക്ക് ഒരുതവണ കഴിക്കുന്ന മരുന്നിന് ഒരു രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളൂ. അങ്ങനെയങ്കില്‍ സര്‍ക്കാറിന് ചില പ്രദേശങ്ങളിലെങ്കിലും മാതൃകയായി മരുന്ന വിതരണം ചെയ്ത് ഫലം പരിശോധക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (3 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (3 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (4 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (12 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

Malayali Vartha Recommends