സംസ്ഥാനത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തി കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിനു മുകളിലേക്ക്... ഇന്നലെ സംസ്ഥാനത്ത് 1103 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തി കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിനു മുകളിലേക്ക്. ഇന്നലെ സംസ്ഥാനത്ത് 1103 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്നലെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിനി നബീസ (63), കോഴിക്കോട് സ്വദേശികളായ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് സ്വദേശി അഞ്ജലി സുരേന്ദ്രന് (40) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം 60 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകള്‍ പരിശോധിച്ചു.
"
https://www.facebook.com/Malayalivartha

























