Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

കൊലയ്ക്ക് കൊടുക്കോ മാഡം... മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ രായ്ക്ക് രാമാനം ശിവശങ്കര്‍ വണ്ടി കയറുമ്പോള്‍ ആകാംക്ഷയോടെ കേരളം; സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ എല്ലാം മണിമണിയായി പുറത്താക്കാന്‍ എന്‍ഐഎ

26 JULY 2020 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സംബന്ധിച്ച് നിര്‍ണായകമാണ് തിങ്കളാഴ്ചത്തെ ദിവസം. നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തില്‍ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ കൊച്ചിയില്‍ വിളിച്ചുവരുത്തി വീണ്ടും ചോദ്യംചെയ്യുന്ന ദിവസമാണ് നാളെ. സ്വപ്നയുടെ പുറത്ത് വന്ന മൊഴി ശിവശങ്കറിന് അല്‍പം ആശ്വാസമാകുന്നെങ്കിലും സ്വപ്നയില്‍ തട്ടി വീഴുമെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്. ഒന്നിച്ചുള്ള ചോദ്യം ചെയ്യലില്‍ സ്വപ്നയോ ശിവശങ്കറോ എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിച്ചാല്‍ അതോടെ പൊല്ലാപ്പായി മാറും. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായുള്ള പങ്ക് മണിമണിയായി പുറത്ത് കൊണ്ടുവരാനുള്ള എന്‍ഐഎയുടെ ചോദ്യം ചെയ്യലായിരിക്കും നാളെ നടക്കുന്നത്.

അതേസമയം എന്‍.ഐ.എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി മാപ്പുസാക്ഷിയാക്കാനും സാദ്ധ്യതയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണ ഏജന്‍സി. വീടുകളും ഫ്‌ളാറ്റുകളും ഉള്‍പ്പെടെ ഗൂഢാലോചനാ കേന്ദ്രങ്ങളില്‍ പ്രതികളുമായി ഒത്തുകൂടിയതും സ്വപ്നയ്ക്ക് എടുത്തുനല്‍കിയ ഫ്‌ളാറ്റ് സ്വര്‍ണക്കടത്തിന് ഒളിത്താവളമായതും മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും അവിടത്തെ ദുരൂഹ ഇടപെടലുകളും പ്രതിചേര്‍ക്കാന്‍ വേണ്ട തെളിവുകളാണ്. വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ സ്വപ്നയെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചറില്‍ നിയമിക്കാന്‍ ശുപാര്‍ശചെയ്തതും ശിവശങ്കറാണ്. പക്ഷേ, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഭീകരവിരുദ്ധ നിയമം യു.എ.പി.എ ചുമത്താന്‍ ശക്തമായ തെളിവുവേണം.

സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്ന് ഒന്നാംപ്രതി സരിത്തിന്റെ മൊഴിയുണ്ട്. മറ്റുപ്രതികളും ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തി. എന്നാല്‍ മറ്റുപ്രതികളെക്കുറിച്ച് താന്‍ പറഞ്ഞുള്ള അറിവുമാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നതെന്നാണ് സ്വപ്നയുടെ മൊഴി. ഇത് അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. വിദേശത്ത് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയ റമീസുമായടക്കം ശിവശങ്കറിനുള്ള ബന്ധം പരിശോധിക്കുകയാണ്. സ്വര്‍ണമടങ്ങിയ ബാഗ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ മറ്റുപ്രതികളുമായി സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടെന്നാണ് സരിത്ത് പറഞ്ഞത്. സി.സി ടിവി ക്യാമറകളില്‍ ഇതിനുള്ള തെളിവുകിട്ടിയാല്‍ കുരുക്ക് മുറുകും. സ്വപ്നയുടെ ആറ് സിംകാര്‍ഡുകള്‍, ലാപ്‌ടോപ് എന്നിവയിലെ വിവരങ്ങളും വീണ്ടെടുത്ത ടെലിഗ്രാം, വാട്‌സ്ആപ്പ് ചാറ്റുകളും നിര്‍ണായകമാണ്. ശിവശങ്കര്‍ അറസ്റ്റിലായാല്‍ അത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കും.

കുറ്റകൃത്യത്തില്‍ ഗുരുതരമല്ലാത്ത പങ്കാളിത്തമുള്ള പ്രതിയെയാണ് മാപ്പുസാക്ഷിയാക്കുക. ശിവശങ്കറിന്റെ മൊഴി കോടതിയില്‍ നിര്‍ണായകമാണ്. കോഴിക്കോട് ഇരട്ടസ്‌ഫോടനം, ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റ്, പാനായിക്കുളം സിമി ക്യാമ്പ് കേസുകളില്‍ എന്‍.ഐ.എയ്ക്ക് മാപ്പുസാക്ഷിയുണ്ടായിരുന്നു. മുംബയ് ഭീകരാക്രമണക്കേസില്‍ സ്‌ഫോടനം നടത്തേണ്ട കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് നല്‍കിയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കിയിരുന്നു.



പല സാധ്യതകളാണ് ശിവശങ്കരനെ സംബന്ധിച്ചുള്ളത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ബോദ്ധ്യപ്പെട്ടാല്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യാം. ഒത്താശചെയ്തത് ഗുരുതരകുറ്റമാണ്. വിദേശത്തെ ഇടപെടലുകള്‍ തെളിഞ്ഞാലും അറസ്റ്റുണ്ടാവും. സ്വര്‍ണം വിട്ടുകിട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ദുരുപയോഗം ചെയ്‌തെന്നു കണ്ടെത്തിയാലും പ്രതിയാക്കും. സ്വപ്നയും സരിത്തും ഓഫീസിലെത്തിയതിന് തെളിവു തേടുകയാണ്. പ്രതിചേര്‍ത്ത് മാപ്പുസാക്ഷിയാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കാം. നേരിട്ട് പങ്കാളിത്തമില്ലെന്നും ദുരുപയോഗിച്ചെന്നും അറിയിക്കാം. ഐ.എ.എസുകാരനെ മാപ്പുസാക്ഷിയാക്കിയാല്‍ കേസ് ബലപ്പെടും. വിദേശത്തെ പണമിടപാടുകളോ വരവില്‍ക്കവിഞ്ഞ സ്വത്തോ കണ്ടെത്തിയാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിയാക്കും. അറസ്റ്റ് ചെയ്താല്‍ മൂന്നു മുതല്‍ ആറു മാസം വരെ ജാമ്യം കിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (3 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (3 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (4 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (12 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

Malayali Vartha Recommends