കോവിഡ് പടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് പടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന് പരിധികളിലാണ് ഇന്നലെ രാത്രി 12 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.എല്ലാ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലുകളും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ജില്ലയില്‍ നിരോധിച്ചു.
ഈ പോലീസ് സ്റ്റേഷന് പരിധികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. സാനിറ്റൈസര്‍, മാസ്ക്, രണ്ട് മീറ്റര്‍ ശാരീരിക അകലം എന്നിവ കര്‍ശനമായി പാലിക്കണം.
"
https://www.facebook.com/Malayalivartha

























