Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

നിര്‍ണായക നീക്കം... സ്വര്‍ണക്കടത്ത് കേസില്‍ രക്ഷപ്പെടാനായി അറബികളുടെ മേല്‍ കുറ്റം ചാര്‍ത്താനുള്ള സ്വപ്നയുടേയും കൂട്ടാകളുടേയും ശ്രമത്തില്‍ അമ്പരന്ന് അറബികള്‍; നയതന്ത്ര പരിരക്ഷ മറയാക്കി തങ്ങളെ പ്രതികളായി ചിത്രീകരിക്കാനുള്ള ശ്രമത്തില്‍ ഇടപെടും

26 JULY 2020 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരായ അറബികളെ പ്രതിക്കൂട്ടിലാക്കി പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയത് നയതന്ത്ര പരിരക്ഷ മറയാക്കി രക്ഷപ്പെടാന്‍. അറബികളായ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷെയേയും ചോദ്യം ചെയ്യുക അത്ര എളുപ്പമല്ല. അവരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റേയും എന്തിന് യുഎഇ സര്‍ക്കാരിന്റേയും അനുമതി വേണം. സ്വന്തം പൗരന്‍മാരെ ചോദ്യം ചെയ്യാനായി യുഎഇ അത്ര പെട്ടന്ന് വിട്ടുകൊടുക്കില്ല എന്ന് മനസിലാക്കിയാണ് പ്രതികളുടെ ഈ നീക്കമെന്നാണ് പറയുന്നത്. അതേസമയം തങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതില്‍ അറബികള്‍ക്ക് വലിയ ദേഷ്യമുണ്ട്. തങ്ങളുടെ സത്യസന്ധത തെളിയിക്കേണ്ടത് അവരുടെ കൂടി ഉത്തരവാദിത്വമാണ്. അങ്ങനെ വന്നാല്‍ സത്യം മറനീക്കി പുറത്താക്കാന്‍ യുഎഇ മുന്നോട്ട് വരിക തന്നെ ചെയ്യും. ഇപ്പോള്‍ തന്നെ യു.എ.ഇയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.

മുഖ്യപ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റംസിന് നല്‍കിയ മൊഴികളിലാണ് സ്വര്‍ണക്കടത്തിന് യു.എ.ഇ കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെയും സഹായം ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയത്.

വളരെ ബുദ്ധിപൂര്‍വമാണ് പ്രതികല്‍ ഈ പേര് പറഞ്ഞതെന്നാണ് അറിയുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ഉന്നതരുടെ പേരു പറഞ്ഞാല്‍ ഇരുരാജ്യവും തമ്മിലെ നയതന്ത്ര ബന്ധത്തെ ബാധിക്കും. ഇത് അന്വേഷണം മുന്നോട്ടുപോകുന്നതിനും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. അതു മുന്നില്‍ കണ്ടാണോ ശ്രമം എന്നാണ് സംശയം. അറസ്റ്റിലായപ്പോള്‍തന്നെ അറ്റാഷെക്കെതിരെ നടപടി എടുക്കാത്തതിനെ സന്ദീപ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിന് മുന്നിലും സന്ദീപ് അത് ആവര്‍ത്തിച്ചു. സ്വപ്നയും സമാന മൊഴിയാണ് നല്‍കിയത്. അതേസമയം ശിവശങ്കറിന് കേസില്‍ ഒരുപങ്കുമില്ലെന്ന് സ്വപ്ന ശനിയാഴ്ചയും ആവര്‍ത്തിച്ചു. ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ട്. എന്നാലിത് സ്വര്‍ണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

വെള്ളിയാഴ്ചയാണ് സ്വപ്നയെ എന്‍.ഐ.എ ഓഫിസിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തത്. എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങളാണ് കസ്റ്റംസിന് മുന്നിലും ഇവര്‍ ആവര്‍ത്തിച്ചത്. അതേസമയം, കോണ്‍സല്‍ ജനറല്‍, അറ്റാഷെ എന്നിവരുടെ സഹായം സ്വര്‍ണക്കടത്തിന് ലഭിച്ചതായി സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇവര്‍ക്ക് 1,500 ഡോളര്‍ വീതം നല്‍കിയിരുന്നു. 2019 ജൂലൈ മുതലാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചത്. റമീസ്, സരിത്ത്, സന്ദീപ് എന്നിവരായിരുന്നു കള്ളക്കടത്തിന് പദ്ധതിയിട്ടത്. ഗള്‍ഫില്‍വെച്ചാണ് ഇവരെ പരിചയപ്പെട്ടത്. നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തായതിനാല്‍ കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയാണ് അന്ന് കോണ്‍സല്‍ ജനറലിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായിരുന്ന തന്നെ ഇവര്‍ സമീപിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ കള്ളക്കടത്തില്‍ പങ്കാളിയാക്കി.

2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ 18 തവണ സ്വര്‍ണം കടത്തി. കോവിഡ് വ്യാപിച്ചതോടെ കോണ്‍സല്‍ ജനറല്‍ നാട്ടില്‍ പോയി. ഇതോടെ അവിടത്തെ ചുമതല അറ്റാഷെ ഏറ്റെടുത്തു. അദ്ദേഹത്തെയും സ്വര്‍ണക്കടത്തിന്റെ ഭാഗമാക്കിയെന്നും സ്വപ്‌ന മൊഴി നല്‍കി.

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ 11 ഇടങ്ങളില്‍ ഒത്തുകൂടി പദ്ധതി തയാറാക്കിയെന്നാണ് എന്‍.ഐ.എ. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്. പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും ഇത് പരിശോധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 11 ഇടങ്ങളില്‍ നടന്ന ഗൂഢാലോചനയില്‍ രണ്ടിടത്ത് എം. ശിവശങ്കറിന്റെ സാന്നിധ്യം എന്‍.ഐ.എ സംശയിക്കുന്നുണ്ട്. അതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി കൂടിയാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്. ശിവശങ്കര്‍ താമസിച്ചിരുന്ന ഹെതര്‍ ഫ്‌ളാറ്റ്, സമീപത്തുള്ള നക്ഷത്ര ഹോട്ടല്‍, അമ്പലംമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റ് എന്നിവിടങ്ങളിലുള്‍പ്പെടെ ഗൂഢാലോചന നടന്നു. സൗഹൃദ കൂട്ടായ്മ എന്ന പേരിലായിരുന്നു ഇവ പലതും. പക്ഷെ ഏത് തരത്തിലുള്ള സൗഹൃദ കൂട്ടായ്മയെന്ന് വരും ദിവസങ്ങളില്‍ പകല്‍ പോലെ വ്യക്തമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (3 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (3 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (4 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (12 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

Malayali Vartha Recommends