Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സ്വപ്‌നേ ആശാനിട്ട് കൊടുക്കോ... ശിവശങ്കറിനെ ഉത്തരം മുട്ടിക്കാനായി എന്‍ഐഎ ഒരുക്കം അവസാന ഘട്ടത്തിലേക്ക്; കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ നിരീക്ഷണം നടത്തി അജിത് ഡോവല്‍; ചോദ്യം ചെയ്യാന്‍ ന്യൂഡല്‍ഹി, ഹൈദരാബാദ് എന്‍ഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥര്‍ എത്തുന്നു

26 JULY 2020 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ കൊച്ചിയില്‍ ചോദ്യം ചെയ്യുമ്പോള്‍ ഒരു പാളീച്ചയും ഉണ്ടാകാതിരിക്കാന്‍ എന്‍ഐഎയുടെ മുന്നൊരുക്കങ്ങള്‍. അതീവ ഗൗരവമേറിയ കേസായതിനാല്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കാനായി രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിരന്തരം നിരീക്ഷണം നടത്തി വരികയാണ്. കേസിലെ ചെറിയ പാളീച്ച പോലും ഉണ്ടാകാതിരിക്കാന്‍ എന്‍ഐഎയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസില്‍ ഭികര ബന്ധം ഉണ്ടോയെന്ന് ഇനിയുള്ള ദിവസങ്ങളിലെ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകും.

ശക്തനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യുന്നതിനാല്‍ വലിയ മുന്നൊരുക്കങ്ങളാണ് എന്‍ഐഎ നടത്തിയിരിക്കുന്നത്. കൊച്ചി യൂണിറ്റില്‍ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും ചോദ്യം ചെയ്യുക. ന്യൂഡല്‍ഹി, ഹൈദരാബാദ് എന്‍ഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇതിനായി ഇന്നു കൊച്ചിയിലെത്തും. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.

കേസില്‍ കസ്റ്റംസ്, എന്‍ഐഎ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയ വിവരങ്ങളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും പഠിച്ച ശേഷം തയാറാക്കിയ ചോദ്യാവലിയാണു ശിവശങ്കറിനെ കാത്തിരിക്കുന്നത്.

കസ്റ്റംസ് അന്വേഷിക്കുന്ന സ്വര്‍ണക്കടത്തു കേസില്‍ അദ്ദേഹം പ്രതിയാകുമോ അതോ എന്‍ഐഎ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തന കേസില്‍ മുഖ്യസാക്ഷിയാകുമോ എന്നറിയാന്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകണം. സ്വര്‍ണക്കടത്തിനും ഭീകര പ്രവര്‍ത്തനത്തിനും ബോധപൂര്‍വം സഹായിക്കുമെന്നു കരുതുന്നില്ലെന്നും പിന്നെ എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്നു ശിവശങ്കര്‍ തന്നെ വ്യക്തമാക്കണമെന്നും മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരത്തെ ചോദ്യംചെയ്യലില്‍ പറഞ്ഞു. ഇതോടെ വികാരാധീനനായ ശിവശങ്കറിന് ആലോചിച്ചു മറുപടി നല്‍കാന്‍ അന്വേഷണ സംഘം കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

അതേസമയം ശിവശങ്കറെ കാത്തിരിക്കുന്നത് കടുപ്പമേറിയ ചോദ്യങ്ങളാണ്. കസ്റ്റംസിന് നല്‍കിയ മൊഴിയിലും കഴിഞ്ഞദിവസം എന്‍ഐഎക്ക് നല്‍കിയ മറുപടികളിലും കാര്യമായ വൈരുധ്യമുള്ളതിനാല്‍ ഉത്തരങ്ങള്‍ ഏറെ നിര്‍ണായകമാകും. ശിവശങ്കര്‍ സ്വര്‍ണക്കടത്തു സംഘത്തിനു താവളമൊരുക്കി നല്‍കിയെന്ന നിലപാടിലാണ് അന്വേഷണസംഘം. അവിടെ വച്ച് സംഘം സ്വര്‍ണക്കൈമാറ്റം നടത്തിയതിന് ഉള്‍പ്പെടെ തെളിവുകളുണ്ട്. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള മറുപടികളാണു ശിവശങ്കര്‍ നല്‍കിയതെങ്കില്‍ തിങ്കളാഴ്ച അതല്ല തങ്ങള്‍ക്കു വേണ്ടതെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്.

അതേസമയം എന്‍.ഐ.എയുടെ അടുത്ത നീക്കത്തില്‍ ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. അറസ്റ്റ് ചെയ്താലും വിട്ടയച്ചാലും അത് നിര്‍ണായക രാഷ്ട്രീയവഴിത്തിരിവാകും. വിട്ടയച്ചാല്‍ സി.പി.എമ്മിനും സംസ്ഥാനസര്‍ക്കാരിനും താല്‍ക്കാലികാശ്വാസമാവും. അറസ്റ്റുണ്ടായാല്‍ യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിന് നേരെയുള്ള ആക്രമണം തീവ്രമാക്കും. തദ്ദേശതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളരാഷ്ട്രീയത്തെ കലുഷിതമാക്കുന്ന വിഷയമാണ് ശിവശങ്കര്‍വിവാദം.

കേസന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിന് എന്ത് സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയം മാത്രമാണെന്നും പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഒന്നുമില്ലെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന വ്യക്തി ഇത്തരം കേസില്‍ ഉള്‍പ്പെട്ടത് വലിയ ചര്‍ച്ചയാകും. അതിനാല്‍ തന്നെ നാളത്തെ ദിവസം ശിവശങ്കറിനുള്ളതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (3 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (3 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (4 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (4 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (4 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (4 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (4 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (12 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (12 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

Malayali Vartha Recommends