വിവാഹ വാഗ്ദാനം നൽകി മലപ്പുറം കാരിയെ കൊച്ചിലെത്തിച്ചു; സ്വർണവും പണവും തട്ടുന്നതിനൊപ്പം നഗരത്തിലെ വിവിധയിടങ്ങളിൽ വച്ച് പീഡനത്തിരയാക്കി; കരുനാഗപ്പിള്ളി സ്വദേശിയായ ടിക്–ടോക് താരം ഒടുവിൽ കുടുങ്ങി

കളമശ്ശേരിയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക്–ടോക് താരം പോലീസ് പിടിയിൽ. കരുനാഗപ്പിള്ളി കുറ്റിവട്ടം മീനത്തേതിൽ ഷാ മൻസിലിൽ ഷാനവാസ് (29) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.
കൊച്ചിയിലെ ഷോപ്പിങ് മാളിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ അടുപ്പത്തിലായ പെൺകുട്ടിയെ നഗരത്തിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിലുള്ളതായി പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു മലപ്പുറത്തു നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്നത്.
അതേസമയം സ്വർണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ഷാനവാസിനെതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പിള്ളി സ്റ്റേഷനുകളിലും കേസുകളുണ്ട്.
https://www.facebook.com/Malayalivartha

























