സംസ്ഥാനത്ത് കൊവിഡ് അവലോകനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേരാനിരിക്കുന്ന മന്ത്രിസഭാ യോഗം ഓണ്‍ലൈന്‍ വഴി... മന്ത്രിമാര്‍ക്ക് സ്വന്തം വീടുകളിലിരുന്ന് യോഗത്തില്‍ പങ്കെടുക്കാം, സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രിസഭായോഗം നടത്തുന്നത്

സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഓണ്‍ലൈന്‍ വഴി. കൊവിഡ് അവലോകനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേരാനിരിക്കുന്ന യോഗമാണ് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ക്ക് സ്വന്തം വീടുകളിലിരുന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രിസഭായോഗം നടത്തുന്നത്. കൊവിഡ് വ്യാപനം കാരണം നിയമസമ്മേളനം വരെ മാറ്റിവെച്ചിരുന്നു. പകരം മന്ത്രി സഭായോഗം നടത്തിയിരുന്നു.
എന്നാല്‍ നിയമസഭാ സമ്മേളനം മാറ്റിവെച്ച് മന്ത്രിസഭാ യോഗം നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമാകും.
https://www.facebook.com/Malayalivartha

























