വിവരങ്ങള്‍ കൈമാറു; പണം നേടു; സ്വര്‍ണക്കടത്ത് വിവരങ്ങള്‍ കൈമാറിയാല്‍ കസ്റ്റംസ് നല്‍കുക വന്‍ തുക; 30 കിലോ സ്വര്‍ണം പിടിച്ചപ്പോള്‍ വിവരം നല്കിയ ആള്‍ക്ക് ലഭിക്കുക 45 ലക്ഷം രൂപ; ഉദ്യോഗസ്ഥര്‍ നേരിട്ടാണെങ്കില്‍ 20 ലക്ഷം; ഒന്നും ശ്രമിക്കുന്നോ?

എയര്‍പോര്‍ട്ട് വഴിയോ സി-പോര്‍ട്ട് വഴിയെ സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് വിവരം കസ്റ്റംസിന് കൈമാറുന്നവര്‍ക്ക് ലഭിക്കുക ലക്ഷങ്ങളുടെ പരിതോഷികം. അങ്ങനെയെങ്കില്‍ തിരുവനന്തപുരം വിമാനത്താവളം വഴി കത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടി സംഭവത്തില്‍ രഹസ്യ വിവരം കൈമാറിയാള്ക്ക് 45 ലക്ഷം രൂപ കസ്റ്റംസ് പരിതോഷികമായി നല്‍കും. ഉദ്യോഗസ്ഥര്‍ നേരിട്ടാണ് പിടിച്ചതെങ്കില്‍ 20 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികമായി ലഭിക്കിം. ഇത്തരം രഹസ്യങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇങ്ങനെയൊരു വിവരം കൈമാറിയാള് ഉണ്ടോയെന്ന് വ്യക്തമല്ല. കാരണം ഇത്തരം വ്യക്തികളുടെ വിവരങ്ങള്‍ വളരെ രഹസ്യമായിയാണ് കസ്റ്റംസ് സൂക്ഷിക്കുന്നത്. എന്നാല്‍ വിവരദാദാവിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് പോലും കൈമാറില്ലെന്നാണ് കസ്റ്റംസ് ചട്ടം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ വന്‍ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാല്‍ വിവരം ആര് ചോര്‍ത്തി നല്കി എന്നത് ഇപ്പോഴും കസ്റ്റംസിന്റെ മാത്രം രഹസ്യമാണ്. വിവരം ചോര്‍ത്തി നല്കിയതാണെങ്കില് ആ അദൃശ്യ വ്യക്തിയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. ഒരു കിലോ സ്വര്‍ണം പിടികൂടിയാല്‍ വിവരം നല്കിയ ആള്‍ക്ക് ലഭിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വര്‍ണ്ണമായതിനാല്‍ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കില്‍ 45 ലക്ഷം രൂപ ലഭിക്കും. പ്രതികളെ പിടികൂടുന്നതോടെ പാരിതോഷികത്തിന്റെ അമ്പത് ശതമാനം തുക ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റംസ് മുന്‍കൂര്‍ ആയി നല്‍കും.
കസ്റ്റംസിനെ വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഒന്നും ശേഖരിച്ച് വെക്കില്ല. പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് കസ്റ്റംസിന്റെ കൈയ്യിലുണ്ടാവുക. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഈ വിരളടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നല്‍കും. പണം നല്‍കുന്നത് കസ്റ്റംസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരാള്‍ ആയിരിക്കും. പണം കൈമാറുമ്പോള്‍ പണം വാങ്ങുന്ന വ്യക്തിയുടെ മുഖം നോക്കാതെ വേണമെന്നാണ് ചട്ടം. ചെക്കുകളും ഡ്രാഫ്റ്റുകളും പാരിതോഷികമായി നല്‍കില്ല. പകരം പണം തന്നെ നല്‍കും. എല്ലാം അത്രയും രഹസ്യമായിരിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്വര്‍ണം പിടിക്കുന്നതെങ്കില്‍ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും. ഇത് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം വീതം വെച്ച് നല്‍കും. എന്നാല്‍ ക്ലാസ് എ യില്‍ വരുന്ന ഉദ്യോദസ്ഥര്‍ക്ക് പാരിതോഷികത്തിന് അര്‍ഹതയുണ്ടകില്ല. കള്ളക്കടത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് സംഘം നല്‍കുന്നത്. ചിലപ്പോള്‍ കൊലപാതങ്ങള്‍ പോലും ഇതിന്റെ ഫലമായിയുണ്ടാകാറുണ്ട്.
https://www.facebook.com/Malayalivartha

























