കോവിഡ് ഭീതിപ്പെടുത്തുന്നു: സംസ്ഥാനത്ത് ഇന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ; ആകെ മരണ സംഖ്യ 69 ആയി

സംസ്ഥാനത്ത് ഇന്ന് ഇതുവരെ മൂന്നു കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 70 വയസു കഴിഞ്ഞവരാണ് മരിച്ച മൂന്നുപേരും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന് എന്നിവരാണ് മരിച്ചത്.
ആന്റിജന്‍ പരിശോധനയിലാണ് അബ്ദുള്‍ റഹ്മാന് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച 5 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടെണ്ണം സർക്കാർ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തി. ഇന്നത്തെ മരണങ്ങൾ കൂടി ഉൾപ്പെടുത്തി അനൗദ്യോഗിക മരണസംഖ്യ 69 ആണ്. ഔദ്യോഗിക കണക്ക് 60 ആണ്.
https://www.facebook.com/Malayalivartha

























