കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു... ആന്റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി പി.കെ നഗറിലെ അബ്ദുറഹ്മാന് (70) ആണ് മരിച്ചത്. കോവിഡ് ബാധയാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച നടത്തിയ ആന്റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം കോവിഡ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തും.
"
https://www.facebook.com/Malayalivartha

























