അട്ടപ്പാടിയിൽ കാലി മേയ്ക്കാൻ പോയ ഊരുമൂപ്പൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഷോളയൂർ പഞ്ചായത്തിലെ വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചൻ (70) കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ കന്നുകാലിയെ മേയ്ക്കാനായി പോയ മൂപ്പൻ വൈകിട്ടു തിരികെ എത്തിയിരുന്നില്ല.
പിന്നീട് രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ദേഹത്ത് ആനയുടെ ചവിട്ടേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ കാട്ടാനകൾ പ്രദേശത്ത് 12 വീടുകൾ, ക്ഷീരസംഘം, തൊഴുത്തുകൾ, റേഷൻകട എന്നിവ തകർക്കുകയും അരിയും കാലിത്തീറ്റയും നശിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























