നാളെയാണ് നാളെയാണ്, കേരളം കാത്തിരിക്കുന്ന നിമിഷങ്ങള്‍; എം. ശിവശങ്കര്‍ അകത്തോ പുറത്തോ? അകത്തായാല്‍ മുഖ്യമന്ത്രി രാജി വയ്ക്കുമോ? പുറത്താണെങ്കില്‍ സര്‍ക്കാരിന് ആശ്വാസം; സ്വര്‍ണക്കടത്ത് കേസിന്റെ നിര്‍ണായക ദിനം, കേരള രാഷ്ട്രീയത്തിന്റെയും

നാളെക്കായി കാത്തിരിക്കുകയാണ് കേരളം. ഉദ്യോഗഭരിതമായ ഒരു ക്രിക്കറ്റ് മത്സരം കണ്ടരിക്കുന്ന ആവേശമുണ്ട് കേരളത്തിനിപ്പോള്‍. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിന് കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്ന ദിവസമായിരിക്കും നാളെ. ഒരു ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതിന് ഇത്രമാത്രം ടെക്കറേഷന്റെ ആവശ്യമുണ്ടോയെന്ന് ആരും ചോദിക്കരുത്. സംസ്ഥാനത്ത് ആദ്യമായിയാണ് ഒരു ഐ.എ.എസുക്കാരനെ എന്‍.ഐ.എ ചോദ്യം ചെയ്ത്. രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ അറസ്റ്റുണ്ടായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളായിരിക്കും കേരളം സുക്ഷമതയോടെ വീക്ഷിക്കുക. അങ്ങനെയുണ്ടായില് കുറഞ്ഞ പക്ഷം എല്‍.ഡി.എഫിലെങ്കിലുമൊരു പൊട്ടിത്തെറി കേരളത്തിന് പ്രതീക്ഷിക്കുക തന്നെ ചെയ്യാം.
രണ്ടാം ഘട്ട ചോദ്യചെയ്യലിനായി എന്‍.ഐ.എ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കൊച്ചി യൂണിറ്റില്‍ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും ചോദ്യം ചെയ്യുക. ന്യൂഡല്‍ഹി, ഹൈദരാബാദ് എന്‍ഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇതിനായി കൊച്ചിയിലെത്തും. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. കേസില്‍ കസ്റ്റംസ്, എന്‍ഐഎ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയ വിവരങ്ങളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും പഠിച്ച ശേഷം തയാറാക്കിയ ചോദ്യാവലിയാണു ശിവശങ്കറിനെ കാത്തിരിക്കുന്നത്.
ശിവശങ്കറെ കാത്തിരിക്കുന്നത് കടുപ്പമേറിയ ചോദ്യങ്ങളാണ്. കസ്റ്റംസിന് നല്കിയ മൊഴിയിലും കഴിഞ്ഞദിവസം എന്‍ഐഎക്ക് നല്കിയ മറുപടികളിലും കാര്യമായ വൈരുധ്യമുള്ളതിനാല്‍ ഉത്തരങ്ങള്‍ ഏറെ നിര്‍ണായകമാകും. ശിവശങ്കര്‍ സ്വര്‍ണക്കടത്തു സംഘത്തിനു താവളമൊരുക്കി നല്‍കിയെന്ന നിലപാടിലാണ് അന്വേഷണസംഘം. അവിടെ വച്ച് സംഘം സ്വര്‍ണക്കൈമാറ്റം നടത്തിയതിന് ഉള്‍പ്പെടെ തെളിവുകളുണ്ട്. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള മറുപടികളാണു ശിവശങ്കര്‍ നല്കിയതെങ്കില് തിങ്കളാഴ്ച അതല്ല തങ്ങള്‍ക്കു വേണ്ടതെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന സ്വര്‍ണക്കടത്തു കേസില്‍ അദ്ദേഹം പ്രതിയാകുമോ അതോ എന്‍ഐഎ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തന കേസില്‍ മുഖ്യസാക്ഷിയാകുമോ എന്നറിയാന്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകണം.
https://www.facebook.com/Malayalivartha

























