കോഴിക്കോട് ജാഗ്രതയിൽ ; ഓഗസ്റ്റ് അവസാനത്തോടെ രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് കടക്കുമെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടൽ.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഓഗസ്റ്റ് അവസാനത്തോടെ രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് കടക്കുമെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടൽ. ഇത് നേരിടുവാന്‍ ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു.
നിലവില്‍ 750 ഓക്സിജന്‍ സിലിണ്ടറുകളും, 370 വെന്റിലേറ്ററുകളുമാണുള്ളത്. രോഗികളുടെ എണ്ണം ഇനിയും ഉയർന്നാൽ ഈ സംവിധാനങ്ങള്‍ മതിയാവാതെ വരും. ഈ സാഹചര്യം മുന്നില്‍ കണ്ട് 23 വെന്റിലേറ്ററുകള്‍ കൂടി വാങ്ങുവാന്‍ എം.എല്‍.എമാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതും കൂടുതല്‍ ആശങ്കക്കിടയാക്കുന്നു. വടകര മേഖലയില്‍ മാത്രം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ ഒരു ജീവനക്കാരിക്ക് രോഗം സ്ഥീരികരിച്ചതോടെ 50 ജീവനക്കാര്‍ നീരിക്ഷണത്തിലാണ്.
വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗല് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. തിരൂവള്ളൂര് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ രണ്ട് സ്റ്റാഫിനും രോഗം ബാധിച്ചതോടെ ആശുപത്രി പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ 73 ജീവനക്കാരാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് രോഗികള്‍ക്കായി 265 ബഡുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം 286 കോവിഡ് രോഗികളാണ് ചികിത്സയില്‍ ഉള്ളത്. അതായത് ചികിത്സിക്കുവാന്‍ സൗകര്യം ഉള്ളതിനെക്കാള്‍ 21 രോഗികള്‍ അധികമാണ്. ഇത് നേരിടുവാന്‍ കോപ്പറേഷന് പരിധിയിലും,പഞ്ചായത്ത് പരിധിയിലും കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങുവാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























