Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സര്‍ക്കാരിനെതിരെ യാക്കോബായ സഭ; കോവിഡ് കാലത്തും പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ പള്ളികള്‍ പിടിച്ചെടുക്കുന്നുവെന്ന് ആരോപണം; ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളുടെ യോജിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത

26 JULY 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭ തര്‍ക്കതിനിടെ സര്‍ക്കാര്‍ തങ്ങളുടെ പള്ളികള്‍ കോവിഡ് കാലത്തും സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യാക്കോബായ സഭ രംഗത്ത്. കോവിഡ് കാലമാണന്നതുപോലും പരിഗണിക്കാതെ പളളികള്‍ പിടിച്ചെടുക്കുന്ന നിലപാട് അവസാനിപ്പിക്കണം. മുള്ളരിങ്ങാട് പളളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഇടുക്കി ജില്ലാ ഭരണകൂടം അതിരുവിട്ട കടന്നുകയറ്റം നടത്തിയെന്നും യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളുടെ യോജിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ അടഞ്ഞ അധ്യായണ്. കോവിഡ് കാലത്ത് പളളികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ പോലീസിനെ നിയോഗിക്കരുത്. സഭകളുടെ യോജിപ്പ് സംബന്ധിച്ച ഐക്യചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലന്ന് യാക്കോബായ സഭയിലെ വിശ്വാസികളും മെത്രൊപ്പൊലീത്തമാരുമെല്ലാം ചിന്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിശ്വാസപരമായ കാരണങ്ങളാല്‍ത്തന്നെ ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലന്ന് തുറന്നുപറയേണ്ടി വരുന്നതായി അദേഹം വ്യക്തമാക്കി. സെമിത്തേരികള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ തീരുമാനമെടുത്തു. സര്‍ക്കാര്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നുവങ്കിലും കോടതികള്‍ നിര്‍ബന്ധ ബുദ്ധിയിലാണ്. കോടതിവിധിയുടെ പശ്ചാത്തലത്തിലാണങ്കില്‍ക്കൂടി, ഇടുക്കി മുളളരിങ്ങാട് പളളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അതിരുവിട്ട കടന്നുകയറ്റം ഉണ്ടായെന്നും മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ആരോപിച്ചു.

അതെസമയം യാക്കോബായ സഭയുടെ കൈവശമുള്ള എല്ലാ പള്ളികളുടേയും അവകാശം തങ്ങള്‍ക്കാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പറയുന്നത്. അവകാശം സ്ഥാപിച്ച് കിട്ടാനായി സുപ്രീം കോടതിയില്‍ ഓര്‍ത്തഡോക്‌സ് സഭ ഇടക്കാല ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. മുമ്പ് സുപ്രീംകോടതി വിധി പറഞ്ഞ് കേസില്‍ ഉള്‍പ്പെടാത്ത പള്ളികളുടെ പട്ടിക തയ്യാറാക്കിയാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വശത്ത് സമാധാന നീക്കത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍മാരുടെ പുതിയ നീക്കം. യാക്കോബായ സഭയേയും തര്‍ക്ക പരിഹാരത്തിന് ശ്രമം നടത്തുന്ന സര്‍ക്കാരിനേയും ഒരു പോലെ വെട്ടിലാക്കുന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നടപടി. കേസുണ്ടായിരുന്ന 1064 പള്ളികളുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കുന്നതായിരുന്നു 2017ലെ സുപ്രീം കോടതി വിധി. ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണ ഘടന അംഗീകരിക്കുകയും ഭൗതിക സ്വത്തവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്കാണെന്നുമായിരുന്നു സുപ്രീം കോടതി വിധി. ഇതോടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറില്‍ തര്‍ക്കം നിലനിന്നിരുന്ന 1064 പള്ളികളുടെ ഉടമസ്ഥത ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി. വിധി വന്നതിന് ശേഷവും തര്‍ക്കം പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴും വിവിധ പള്ളികളില്‍ തര്‍ക്കവും സംഘര്‍ഷവും തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (52 minutes ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (59 minutes ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (4 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (4 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (4 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (5 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (5 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (5 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (5 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (5 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (5 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (5 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (6 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (13 hours ago)

Malayali Vartha Recommends