കൊല്ലത്ത് നാളെമുതല്‍ ഗതാഗത നിയന്ത്രണം; രജിസ്ട്രേഷന് നമ്ബറിനെ അടിസ്ഥാനമാക്കിയാകും നിയന്ത്രണം

കൊല്ലം ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഒറ്റ - ഇരട്ട അക്ക രജിസ്ട്രേഷന് നമ്ബറിനെ അടിസ്ഥാനമാക്കിയാകും നിയന്ത്രണം. ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്ട്രേഷന് നമ്ബര്‍ വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്നവക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാകും. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. കണ്ടെയ്ന്മെന്റ് സോണുകളില്‍ ശക്തമായ നിയന്ത്രണമായിരിക്കും നടപ്പാക്കുക. തീരദേശമേഖലകളിലെ നിശ്ചിത വീടുകള്‍ ക്ലസ്റ്ററുകളാക്കി തിരിച്ച് അണുവിമുക്തമാക്കും.
https://www.facebook.com/Malayalivartha

























