രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്; കോവിഡ് പോസിറ്റീവ് ആയവരെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയവരെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. പരിശോധനാ ഫലം നെഗറ്റീവായ ബാക്കിയുള്ള 82 പേരെയും സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാല്‍ ഏറ്റവും മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്താനാണ് ഭിക്ഷാടകരില്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പരിശോധനകളുടെ എണ്ണം ഉയര്‍ത്തുന്നതില്‍ അല്ല, കോവിഡ് ബാധിച്ചാല്‍ മരണസാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണിപ്പോള്‍ പരിഗണന എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായാണ് പ്രായമായര്‍വക്കും, മറ്റ് രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പരിശോധനയില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് വിശദീകരണം.
https://www.facebook.com/Malayalivartha

























