സ്വര്‍ണക്കള്ളക്കടത്ത് കേസ്... സ്വര്‍ണം വിവിധ ആളുകളിലേക്ക് കൈമാറ്റപ്പെട്ടുവെന്നും ഇതേക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ്

സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെത്തിച്ച സ്വര്‍ണം വിവിധ ആളുകളിലേക്ക് കൈമാറ്റപ്പെട്ടുവെന്നും ഇതേക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ്. വിദേശത്ത് നിന്നെത്തിക്കുന്ന സ്വര്‍ണം വാങ്ങാനും ആളുകളെ കണ്ടെത്തിയത് കെ ടി റമിസാണെന്ന് കസ്റ്റംസ് പറയുന്നു. സ്വര്‍ണക്കടത്തിന് നൂറ് കോടിയോളം രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്. ഇതിന്റെയും ആസൂത്രണം റമീസിനായിരുന്നു. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയാല്‍ പിടിക്കപെടില്ലെന്ന ആശയവും റമീസിന്റേതായിരുന്നു. ഇക്കാര്യം സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. റമീസിന് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നതായി സന്ദീപ് ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞിരുന്നു. ലോക്ഡൗണ്‍കാലത്ത് പരമാവധി സ്വര്‍ണം കടത്താന്‍ നിര്‍ദേശിച്ചത് റമീസാണ്. ഇക്കാലയളവില്മാത്രം 18 തവണയായി 180 കിലോ സ്വര്‍ണമാണ് എത്തിച്ചത്. നിയമപരമായ വീഴ്ചകളില്ലാതിരിക്കാന് പഴുതടച്ച അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്. അന്വേഷണ പുരോഗതി സാമ്ബത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയെ ദിവസവും അറിയിക്കുന്നുണ്ട്. നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം 80 ശതമാനവും പൂര്‍ത്തിയായി. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടും കേസിലെ മറ്റ് പ്രതികള്ക്കുമായും ദുബായ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കാനുള്ളത്. ഇതിനായി വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങുന്നതിന് കസ്റ്റംസ് തിങ്കളാഴ്ച സാമ്ബത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ അപേക്ഷ നല്‍കും.
https://www.facebook.com/Malayalivartha

























