Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സ്വപ്നയുടെ അടുത്തേക്ക്... കൊച്ചിയില്‍ എന്‍ഐഎ ആസ്ഥാനത്ത് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിപുലമായ ഒരുക്കങ്ങള്‍; പ്രത്യേക മുറിയില്‍ ചോദ്യം ചെയ്യുന്നത് പ്രത്യേക സംഘം; എല്ലാം വീഡിയോയില്‍ പകര്‍ത്തും; ശിവശങ്കറിന് വിനയാകുന്നത് ശരത്തിന്റെ മൊഴി

27 JULY 2020 07:52 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഇന്നത്തെ ദിവസം നെഞ്ചിടിപ്പിന്റേതാണ്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മുന്നില്‍ ഹാജരാകുകയാണ്. പൂജപ്പുര വീട്ടില്‍ നിന്നും രാവിലെ 4.30ന് ശിവശങ്കര്‍ എറണാകുളത്തേയ്ക്ക് പുറപ്പെട്ടു. തിങ്കളാഴ്ച എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ രാവിലെ ഹാജരാകണമെന്നാണ് ശിവശങ്കറിനോട് നിര്‍ദേശിച്ചിട്ടുള്ളത്. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി വിപുലമായ സംവിധാനങ്ങളാണ് കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

എന്‍.ഐ.എ.യുടെ പ്രത്യേകസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. 56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. ചില ഫോണ്‍കോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാകും ചോദ്യംചെയ്യല്‍.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദം മാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കര്‍ എന്‍.ഐ.എ.യ്ക്കും കസ്റ്റംസിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.

യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനും നീക്കമുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും പല ഘട്ടങ്ങളിലും ജയഘോഷ് സഹായിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. ജയഘോഷിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

അതേസമയം ശിവശങ്കറിനെ കാത്തിരിക്കുന്നതു രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കാവുന്ന ചോദ്യങ്ങളുമുണ്ടെന്നാണ് അറിയുന്നത്. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിന്‍ക്ലര്‍ ഡേറ്റ ചോര്‍ച്ച, െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കരാറുകള്‍ തുടങ്ങിയവയും എന്‍ഐഎ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തും.

ഇവയ്ക്കുള്ള മറുപടികള്‍ സ്വര്‍ണത്തിനപ്പുറത്തേക്കുള്ള അന്വേഷണത്തിനു വഴിതുറക്കുമോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. കേസിലെ സൂത്രധാരന്‍ കെ.ടി.റമീസ് 2019ല്‍ 6 തോക്ക് കടത്തിയ കേസ് പുനരന്വേഷിക്കാനുള്ള നടപടികളും എന്‍ഐഎ ആരംഭിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എന്‍ഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താന്‍ നിര്‍ദേശിച്ചത്. യുഎപിഎ കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ആദ്യമാണ്.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി ശിവശങ്കര്‍ ചെയ്ത ജോലികള്‍, സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാന്‍ വഴിയൊരുക്കിയ സാഹചര്യം, പ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കു നല്‍കിയ സഹായങ്ങള്‍, വിദേശത്തും സ്വദേശത്തും ഇവര്‍ വഴി പരിചയപ്പെട്ട ആളുകള്‍, ശിവശങ്കര്‍ നടത്തിയ വിദേശയാത്രകളുമായി ഇവര്‍ക്കുള്ള ബന്ധം എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലിയാണ് തയാറാക്കിയത്. സ്വര്‍ണക്കടത്തു കേസിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

ചോദ്യംചെയ്യലിനൊടുവില്‍ ശിവശങ്കര്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ സര്‍ക്കാരിന്റെ രാജിക്കുള്ള മുറവിളി ശക്തമാകും. യുഡിഎഫും ബിജെപിയും കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്കിറങ്ങും. സ്വപ്നയുടെ മൊഴി ശിവശങ്കറിന് ആശ്വാസമാകുമെങ്കിലും സരിത്തിന്റെ മൊഴി ശിവശങ്കറിനെ കുടുക്കാന്‍ പോന്നതാണ്. അത് എന്താകുമെന്ന് ഇന്നറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (1 hour ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (2 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (5 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (5 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (5 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (6 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (6 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (6 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (6 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (6 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (6 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (6 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (14 hours ago)

Malayali Vartha Recommends