ഇത്രയും വേണ്ടിയിരുന്നോ... ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഐഐ ചോദ്യം ചെയ്യുമ്പോള്‍ അതീവ ദു:ഖത്തോടെ സ്വപ്ന സുരേഷ്; ശിവശങ്കറിനെ മറ്റെല്ലാവരും തള്ളിപ്പറഞ്ഞിട്ടും സ്വപ്ന അതിന് തയ്യാറല്ല; തന്നെ പല രീതിയിലും സഹായിച്ച ശിവശങ്കര്‍ സാറിന്റെ ഭാവിയും സ്വപ്നയുടെ കൈകളില്‍

സ്വപ്ന കാരണം ഏറെ അപമാനം സഹിച്ചതും സര്‍വതും നഷ്ടപ്പെട്ടതുമായ ഉദ്യോഗസ്ഥനാണ് എം. ശിവശങ്കര്‍. വലിയ പ്രതാപിയായി നാട്ടില്‍ വിലസിയ ശിവശങ്കറിന്റെ പതനത്തിന് കാരണവും ഈ ബന്ധമാണ്. സ്വപ്നയുമായുള്ള അടുത്ത ബന്ധം കാരണം ശിവശങ്കര്‍ ഊരാക്കുടുക്കിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. അതേസമയം തന്നെ സഹായിച്ചതിന്റെ പേരില്‍ ശിവശങ്കര്‍ സാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടില്‍ സ്വപ്നയും അതീവ ദു:ഖത്തിലാണ്. സരിത് ഉള്‍പ്പെടെയുള്ളവര്‍ ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും സ്വപ്ന വളരെ ശ്രദ്ധിച്ചാണ് മൊഴി നല്‍കുന്നത്. സ്വപ്നയുടെ ഏത് മൊഴിയും ശിവശങ്കറിനെ കുടുക്കാന്‍ പോന്നതാണ്.
ശിവശങ്കറിനെ എന്‍.ഐ.എ ഇന്ന് വിശദമായി ചോദ്യം ചെയ്യാനിരിക്കെ, തുടരന്വേഷണത്തിന്റെ ഗതിയും വ്യാപ്തിയും നിര്‍ണയിക്കുന്നത് പ്രതികളും ഭീകരപ്രവര്‍ത്തനവുമായുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന മറുപടികളാകും എന്ന് ഉറപ്പാണ്. പഴുതടച്ച ചോദ്യങ്ങളുമായെത്തുന്ന എന്‍.ഐ.എയ്ക്കും തിരുവനന്തപുരത്തു വച്ച് അന്വേഷണസംഘത്തിനു മുന്നില്‍ ഉത്തരംമുട്ടിയ ശിവശങ്കറിനും ഇന്ന് ഒരുപോലെ നിര്‍ണായകമാണ്.
എന്‍.ഐ.എയുടെ ദക്ഷിണേന്ത്യന്‍ കേന്ദ്രമായ ഹൈദരാബാദ് യൂണിറ്റില്‍ നിന്നുള്ള ഐ.ജി രവിശങ്കറിന്റെയും മറ്റൊരു ഐ.ജിയുടെയും നേതൃത്വത്തില്‍ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുല്‍ ആയിരിക്കും പ്രത്യേക മുറിയില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന. ചോദ്യംചെയ്യല്‍ ഡല്‍ഹിയിലെ ആസ്ഥാനത്തിരുന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിരീക്ഷിക്കും.
ചോദ്യം ചെയ്യലിന്റെ വീഡിയോ സഹിതം പൂര്‍ണമായി ചിത്രീകരിക്കും. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കി. ഇവയുള്‍പ്പെടെ ചോദ്യംചെയ്യലിന് കടവന്ത്രയിലെ എന്‍.ഐ.ഐ ഓഫീസില്‍ വിപുലമായ ഒരുക്കം പൂര്‍ത്തിയായി.
സ്വര്‍ണക്കടത്തില്‍ പങ്കാളിത്തം തെളിയിക്കപ്പെടുകയോ, കുറ്റസമ്മതം നടത്തുകയോ ചെയ്താല്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് എന്‍.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.
പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കര്‍ ഇവര്‍ നടത്തുന്ന സ്വര്‍ണക്കടത്ത് അറിഞ്ഞിരുന്നോ, നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക. പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും മൊഴികളും സൈബര്‍ വിവരങ്ങളും ഉന്നയിച്ചാകും ചോദ്യംചെയ്യല്‍. കസ്റ്റംസിന് ലഭിച്ച വിവരങ്ങളും ഉപയോഗിക്കും. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ച് അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്.
അറസ്റ്റിലായ സ്വപ്നയും സന്ദീപുമായി തനിക്ക് വ്യക്തിപരമായ ബന്ധം മാത്രമാണുള്ളതെന്ന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ ആവര്‍ത്തിച്ചത് എന്‍.ഐ.എയും കസ്റ്റംസും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. വര്‍ഷങ്ങളായി പ്രതികള്‍ നടത്തുന്ന സ്വര്‍ണക്കടത്ത് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കറിന്റെ വാദം. സ്വപ്ന ഉള്‍പ്പെടെ സ്വകാര്യമായി ഒരുക്കിയ പാര്‍ട്ടികളില്‍ പങ്കെടുത്തതും ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചതും എ.ഐ.എ വീണ്ടും ഉന്നയിക്കും. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം ശിവശങ്കര്‍ പ്രതികളുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ഉന്നയിക്കും. തെളിവുകള്‍ ഭദ്രമായാല്‍ ശിവശങ്കറിന്റെ അറസ്റ്റിനുള്ള ഒരുക്കവും എന്‍.ഐ.എ നടത്തിയിട്ടുണ്ട്. എന്തായാലും ശിവശങ്കറിന്റെ ഭാവി ഇനി സ്വപ്നയുടെ കൈകളിലാണ്.
"
https://www.facebook.com/Malayalivartha

























