കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന 23കാരിയെ യുവാക്കള്‍ മുറിയില്‍ അതിക്രമിച്ച് കയറി കഴുത്തുമുറിച്ച് കൊലപ്പെടുത്തി

കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന 23കാരിയെ യുവാക്കള്‍ മുറിയില്‍ അതിക്രമിച്ച് കയറി കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലെ ബല്ലഭ്ഗഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുലര്‍ച്ചെ 3 മണിക്കിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.ഉറങ്ങുകയായിരുന്ന ഭാരതിയുടെ മുറിയില്‍ യുവാക്കള്‍ അതിക്രമിച്ചു കയറുകയായിരുന്നു.
23കാരിയുടെ അമ്മായി ശബ്ദം കേട്ട് ഒച്ചയെടുത്തപ്പോള്‍ ഇവരുടെ കുട്ടികളില്‍ ഒരാളെ കൊല്ലുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
" fr
https://www.facebook.com/Malayalivartha

























