Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആ വിളിയെത്തിയതിങ്ങനെ... പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്നും ഉന്നത വിജയം നേടിയ മൂവാറ്റുപുഴ സ്വദേശിയെത്തേടി പ്രധാനമന്ത്രിയുടെ വിളിയെത്തി; പ്ലസ് ടു പരീക്ഷയില്‍ ഇന്ത്യയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിനായക് ഒറ്റ ദിവസം കൊണ്ട് താരമായി

27 JULY 2020 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഡല്‍ഹിയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോ? ചോദിക്കുന്നത് വേറാരുമല്ല ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അപ്രതീക്ഷിതമായ ആ വിളി മൂവാറ്റുപുഴ മടക്കത്താനം മാലില്‍വീട്ടില്‍ വിനായകിന്റെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. നമ്മള്‍ മലയാളികളാരും ഇങ്ങനെയൊരു വിനായക് ഉണ്ടെന്നും ഉന്നത വിജയം നേടിയെന്നും അറിഞ്ഞില്ല. പക്ഷെ ഈ വിജയമറിഞ്ഞ് മോദി നേരിട്ട് വിനായകിനെ ഫോണ്‍ വിളിക്കുകയായിരുന്നു. ആഹ്ലാദവും അമ്പരപ്പും കൊണ്ട് ഒരു നിമിഷം വാക്കുകള്‍ കിട്ടാതെ വിനായക് വട്ടം ചുറ്റി.

പരിമിതമായ ജീവിതസാഹചര്യത്തോട് തോറ്റുകൊടുക്കാത്ത വിനായകിനെ കുറിച്ച് ഇന്നലെ മന്‍ കീ ബാത്തില്‍ മോദി സൂചിപ്പിച്ചിരുന്നു. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ ഇന്ത്യയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ എസ്.സി വിഭാഗം വിദ്യാര്‍ത്ഥിയാണ് വിനായക് എം. മാലില്‍. 500ല്‍ 493 മാര്‍ക്ക്. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇന്‍ഫമാറ്റിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നൂറില്‍ നൂറും. ഇത് മലയാളികളാരും വാഴ്ത്തിയില്ലെങ്കിലും അത് പ്രധാനമന്ത്രി തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് വിവരങ്ങള്‍ അന്വേഷിച്ച് വിളിയെത്തിയത്.

കൂലിപ്പണിക്കാരനാണ് വിനായകിന്റെ അച്ഛന്‍ മനോജ്. അമ്മ തങ്ക വീട്ടമ്മയും. നേര്യമംഗലം നവോദയയിലായിരുന്നു ആറാം ക്‌ളാസ് മുതല്‍ പഠനം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബി കോം പഠനം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് സ്വന്തമാക്കണമെന്നാണ് മനസില്‍. പക്ഷെ ആ മോഹം മോഹമായിരിക്കാനേ വിനായകിന് കഴിയുമായിരുന്നുള്ളൂ. ജീവിത ദാരിദ്ര്യത്തിനുള്ളില്‍ ഡല്‍ഹിയിലെ പഠനം പോയിട്ട് ഡല്‍ഹി പോലും സ്വപ്നം മാത്രമായിരുന്നു. മാര്‍ക്കുള്ളതിനാല്‍ ഇന്ത്യയില്‍ എവിടെ വേണമോ അഡ്മിഷന്‍ കിട്ടുമെങ്കിലും ചുമ്മാതെ പഠിപ്പിക്കില്ലല്ലോ. ഫീസും ഹോസ്റ്റല്‍ ഫീസുമൊക്കെയായിട്ട് നല്ല തുക വേണം. അതെല്ലാം സ്വപ്നമായി അവശേഷിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണെത്തുന്നത്.

അഭിനന്ദിച്ചു കൊണ്ടാണ് മോദിയുടെ ഫോണെത്തുന്നത്. പരിഭ്രമത്തോടെയാണ് ഫോണെടുത്തതെങ്കിലും മോദിയുടെ ലളിതമായ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഒട്ടും സങ്കോചമില്ലാതെയാണ് വിനായക് മറുപടി നല്‍കിയത്. അത് മോദിയെപ്പോലും സന്തോഷിപ്പിച്ചു. ഇംഗ്ലീഷിലാണ് മോദി ചോദിച്ചത്.

ആ ഫോണ്‍ വിളിയുടെ മലയാള പരിഭാഷ ഇങ്ങനേയാണ്

മോദി: ഹലോ
വിനായക്: ഹലോ സര്‍, നമസ്‌കാരം.
മോദി: അഭിനന്ദനങ്ങള്‍
വിനായക്: താങ്ക് യൂ സര്‍
മോദി: എങ്ങനെയുണ്ട് സന്തോഷം
വിനായക്: വലിയ ആവേശത്തിലാണ് സര്‍
മോദി: സ്‌പോര്‍ട്‌സില്‍ വല്ലതുമുണ്ടോ.
വിനായക്: ബാഡ്മിന്റന്‍
മോദി: എത്ര സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്?
വിനായക് : കേരളവും തമിഴ്‌നാടും മാത്രം
മോദി: ഡല്‍ഹി സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടോ?
വിനായക്: ഉണ്ട് സര്‍. ഉപരിപഠനത്തിന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിക്കുകയാണ്.
മോദി: വാഹ്, അപ്പോള്‍ ഡല്‍ഹിയിലേക്ക് വരുകയാണ്
വിനായക് : അതേ സര്‍
മോദി: മറ്റു വിദ്യാര്‍ത്ഥികള്‍ക്കായി എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ?
വിനായക് : കഠിനാദ്ധ്വാനവും സമയത്തെ പ്രയോജനപ്പെടുത്തലും
മോദി: കൃത്യമായ ടൈം മാനേജ്‌മെന്റ്
വിനായക്: അതേ സര്‍
മോദി: സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണോ?
വിനായക് : അല്ല, സ്‌കൂളില്‍ അനുമതിയില്ല
മോദി: അതുകൊണ്ട് നിങ്ങള്‍ ഭാഗ്യവാനാണ്
വിനായക്: അതേ സര്‍
മോദിജി : വിനായക്, വീണ്ടും അഭിനന്ദനം. എല്ലാ ആശംസകളും
വിനായക്: നന്ദി സര്‍.

മോദിയുടെ ഫോണെത്തിയതോടെ ഇന്ത്യയുടെ പല ഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹം ഈ കൊച്ച് വീട്ടിലേക്ക് വരികയാണ്. തങ്ങളുടെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയതിന്റെ ആവേശത്തിലാണ് വീട്ടുകാര്‍.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (1 hour ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (2 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (5 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (5 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (5 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (6 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (6 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (6 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (6 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (6 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (6 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (6 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (14 hours ago)

Malayali Vartha Recommends